
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടയില്‍ ദിലീപിന് സൗകര്യങ്ങള്‍ ചെയ്ത് കൊടുത്ത സംഭവത്തില്‍ വിമര്‍ശനവുമായി മുന്‍ ഐജി എവി ജോര്‍ജ്. മുന്‍ ഡിജിപി ആര്. ശ്രീലേഖയ്ക്ക് എതിരെയാണ് മുന്‍ ഐജി എവി ജോര്‍ജ് രംഗത്ത് വന്നത്. മുന്‍പ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ആര് ശ്രീലേഖ ദിലീപിന് ജയിലില്‍ സൗകര്യങ്ങല്‍ ചെയ്ത് കൊടുത്തതായി വെളിപ്പെടുത്തിയത്. ഇതിനെതിരെയാണ് എവി ജോര്‍ജ് രംഗത്ത് വന്നത്.
എ വി ജോര്‍ജ് പറഞ്ഞത് ഇങ്ങനെ:
‘ജയിലില്‍ എല്ലാവര്ക്കും തുല്യപരിഗണനയാണ് നല്‍കേണ്ടത്. സാധാരണക്കാര്‍ക്കുള്ള സൗകര്യം മാത്രമേ ദിലീപിനും അവിടെ ലഭിക്കൂ. പോലീസ് ഉപ്രദ്രവിച്ച് അവിടെ കൊണ്ട് തള്ളിയതല്ലല്ലോ. ഒരു ഫൈവ് സ്റ്റാര്‍ ലൈഫ് നയിച്ചിരുന്ന വ്യക്തിക്ക് ജയിലില്‍ കിടക്കുന്ന സമയത്ത് മാനസികവും ശാരീരികവുമായ വിഷമതകളും നേരിടേണ്ടി വന്നേക്കും. ദിലീപിന് മാത്രം പ്രത്യേക സൗകര്യം നല്കാന് പറ്റില്ല. നൂറ് കണക്കിന് പ്രതികള്‍ ജയിലിലുണ്ട്. എന്നിട്ടും ദിലീപിന് മാത്രം കരിക്കിന് വെള്ളം വാങ്ങി കൊടുത്തു. അത്തരം സൗകര്യങ്ങള്‍ ഒരാള്‍ക്ക് മാത്രം എന്തിന് നല്‍കിയെന്ന് ശ്രീലേഖ വ്യക്തമാക്കണം’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]