

First Published Nov 29, 2023, 11:00 PM IST
സംവിധായകൻ അജയ് വാസുദേവ് വേഷമിടുന്ന ചിത്രമാണ് മുറിവ്. തിരക്കഥാകൃത്ത് നിഷാദ് കോയയും പ്രധാന കഥാപാത്രമായി മുറിവിലുണ്ട്. സംവിധാനം കെ ഷമീറാണ്. ‘പകലും പാതിരാവും’ എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവും, നിഷാദ് കോയയും ഒന്നിക്കുന്നു എന്നതിനേക്കാളുപരി ഇരുവരും ആദ്യമായി മുഴുനീള വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയുള്ള മുറിവന്റെ പുതിയൊരു അപ്ഡേറ്റ് പുറത്തുവിട്ടു.
മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ തലത്തിലാണ് ഒരുങ്ങുന്ന മുറിവിന്റെ മ്യൂസിക് റൈറ്റ്സ് ഗുഡ്വിൽ എന്റർടൈൻമെന്റ്സ് സ്വന്തമാക്കി. ആക്ഷൻ സൈക്കോ ത്രില്ലർ ഗണത്തിലുള്ള ചിത്രം പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലം, തിരുവില്വാമല, ലക്കിടി, എറണാകുളം, ഫോർട്ട് കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഛായാഗ്രഹണം ഹരീഷ് എ വിയാണ്. സംവിധായകൻ അജയ് വാസുദേവ്, നിര്‍മാതാവും തിരക്കഥാകൃത്തുമായ നിഷാദ് കോയ എന്നിവരെ കൂടാതെ ഷാരൂഖ് ഷമീർ, ഇറാനിയൻ താരം റിയാദ് മുഹമ്മദ്, ദീപേന്ദ്ര, ജയകൃഷ്ണൻ, ഭഗത് വേണുഗോപാൽ, ശിവ, അൻവർ ആലുവ, സൂര്യകല, സോന, ലിജി ജോയ്, ആശാ റാണി, മാസ്റ്റർ ഫൈറൂസ് കൂടാതെ നിരവധി പുതുമുഖങ്ങളും വേഷമിടുന്ന ചിത്രത്തില്‍ കൃഷ്ണ പ്രവീണയാണ് നായിക.
അജിത്ത് വാസുദേവിന്റെയും നിഷാദ് കോയയുടെയും സിനിമയായ മുറിവിന്റെ നിര്‍മാണ നിര്‍വഹണം വേ ടു ഫിലിംസ്, ബിയോണ്ട് സിനിമ ക്രിയേറ്റീവ്സ് എന്നീ ബാനറുകളിലാണ്. പ്രൊഡക്ഷൻ കൺട്രോളർ സന്തോഷ് ആണ്. വസ്ത്രാലങ്കാരം റസാഖ് തിരൂർ ആണ്. മേക്കപ്പ് സിജേഷ് കൊണ്ടോട്ടിയും ആണ്.
കലാസംവിധാനം അനിൽ രാമൻകുട്ടി. നിര്‍മാതാക്കള്‍ ജനുവരിയില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രമായ മുറിവിനായി സുഹൈൽ സുൽത്താന്റെ മനോഹരമായ വരികൾക്ക് യൂനുസിയോ സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ ചീഫ് അസോസിയേറ്റ് ഡയറക്ടർ ഉനൈസ് എസും അസോസിയേറ്റ് ഡയറക്ടർ ഷഫിൻ സുൽഫിക്കറും സെക്കന്റ് യൂണിറ്റ് ക്യാമറമാൻ പ്രസാദും ആണ്. പി ശിവപ്രസാദാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനറും പിആര്‍ഒയും. സൗണ്ട് ഡിസൈൻ& മിക്സ് കരുൺ പ്രസാദ്, കോറിയോഗ്രഫർ ഷിജു മുപ്പത്തടം, ആക്ഷൻ റോബിൻ, സ്റ്റുഡിയോ സൗണ്ട് ബ്രൂവറി, സ്റ്റിൽസ് അജ്മൽ ലത്തീഫ്, ഡിജിറ്റൽ മാർക്കറ്റിംഗ് ബി സി ക്രിയേറ്റീവ്സ്, ഡിസൈൻസ് മാജിക് മൊമെന്റ്സ്, പിആആര്ഒ മഞ്ജു ഗോപിനാഥ് എന്നിവരുമാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.
Last Updated Nov 29, 2023, 11:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]