

First Published Nov 30, 2023, 9:04 AM IST
പേശികളുടെയും നാഡികളുടെയും പ്രവർത്തനം, രക്തസമ്മർദ്ദ നിയന്ത്രണം എന്നിവയുൾപ്പെടെ ശരീരത്തിലെ വിവിധ ജൈവ രാസപ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്ന നിർണായക ധാതുവാണ് മഗ്നീഷ്യം. പരിപ്പ്, വിത്തുകൾ, ധാന്യങ്ങൾ, ഇലക്കറികൾ, ചിലതരം മത്സ്യങ്ങൾ തുടങ്ങി നിരവധി ഭക്ഷണങ്ങളിൽ ഈ പോഷകം കാണപ്പെടുന്നു.
പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകളെ ബാധിക്കുന്ന ഒരു ഹോർമോൺ തകരാറാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം എന്ന പിസിഒഎസ്. പ്രത്യുൽപാദന ഹോർമോണുകളുടെ അസന്തുലിതാവസ്ഥയാണ് ഇതിന്റെ സവിശേഷത. ഇത് ക്രമരഹിതമായ ആർത്തവചക്രം, അണ്ഡാശയ സിസ്റ്റുകൾ, ഫെർട്ടിലിറ്റിയിലെ ബുദ്ധിമുട്ടുകൾ എന്നിവയിലേക്ക് നയിക്കുന്നു. അമിത രോമവളർച്ച, മുഖക്കുരു, ശരീരഭാരം, ഇൻസുലിൻ പ്രതിരോധം എന്നിവയും ലക്ഷണങ്ങളിൽ ഉൾപ്പെടാം.
ആവശ്യത്തിനുള്ള മഗ്നീഷ്യം ശരീരത്തിലെത്തുന്നത് PCOS ലക്ഷണങ്ങൾ ലഘൂകരിക്കുമെന്ന് പഠനങ്ങൾ പറയുന്നു. മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ അടങ്ങിയ സമീകൃതവും പോഷക സമൃദ്ധവുമായ ഭക്ഷണക്രമം നിലനിർത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിലും ഹോർമോൺ നിയന്ത്രണത്തിലും നല്ല ഫലങ്ങൾ ഉണ്ടാക്കിയേക്കാം.
മഗ്നീഷ്യത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നത് PCOS ഉള്ള സ്ത്രീകളുടെ ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്നതായി പോഷകാഹാര വിദഗ്ധനായ ലോവ്നീത് ബത്ര പറഞ്ഞു. കൂടാതെ, മഗ്നീഷ്യം സപ്ലിമെന്റേഷൻ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
മഗ്നീഷ്യം ധാരാളം ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം…
1. ചീര പോലെയുള്ള ഇലക്കറികളിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ചീര ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.
2. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ പഴം അഥവാ വെണ്ണപ്പഴം. അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്.
3. നട്സ് ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. മഗ്നീഷ്യം ധാരാളം അടങ്ങിയ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
4. ഡാർക്ക് ചോക്ലേറ്റിൽ 64 മില്ലിഗ്രാമോളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ മഗ്നീഷ്യത്തിന്റെ അഭാവം ഇല്ലാതാക്കാൻ ഡാർക്ക് ചോക്ലേറ്റ് കഴിക്കാം.
Last Updated Nov 30, 2023, 9:04 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]