പലർക്കും ഇഷ്ടമുള്ള പഴമാണ് പേരയ്ക്ക. പേരയ്ക്ക രുചികരം മാത്രമല്ല, ആരോഗ്യഗുണത്തിലും മുന്നിലാണ്. പൊട്ടാസ്യം, വിറ്റാമിൻ സി, നാരുകൾ, ആന്റിഓക്സിഡന്റുകൾ തുടങ്ങിയ പോഷകങ്ങളാൽ നിറഞ്ഞ പേരയ്ക്ക വിവിധ ആരോഗ്യപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.
ആമാശയത്തിലെയും കുടലിന്റെയും ആരോഗ്യത്തിന് പേരയ്ക്ക മികച്ചതാണ്. മലബന്ധം ലഘൂകരിക്കാനും മലവിസർജ്ജനം മെച്ചപ്പെടുത്താനും അവ സഹായിക്കുന്നു. കലോറി കുറവായ പേരയ്ക്ക ശരീരഭാരം കുറയ്ക്കാൻ മികച്ച പഴമാണ്. ഭാരം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവർ നിർബന്ധമായും കഴിക്കേണ്ട പഴമാണ് പേരയ്ക്ക.
പേരയ്ക്കയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നു. പേരയ്ക്കയിൽ ഓറഞ്ചിനേക്കാൾ രണ്ട് മടങ്ങ് കൂടുതൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ധർ പറയുന്നു.
ശരീരത്തിലെ ചീത്ത ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാനുള്ള കഴിവ് പേരയ്ക്കയ്ക്കുണ്ടെന്നും കൂടാതെ പേരയ്ക്കയിൽ ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ടെന്നും ജേർണൽ ഓഫ് ബയോളജിക്കൽ റെഗുലേറ്റേഴ്സ് ആൻഡ് ഹോമിയോസ്റ്റാറ്റിക് ഏജന്റിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
പേരയ്ക്കയിലെ വിറ്റാമിൻ ഇയുടെ സാന്നിധ്യം ചർമ്മത്തെ പോഷിപ്പിക്കുകയും കരുവാളിപ്പ് അകറ്റുന്നതിനും സഹായിക്കുന്നു. പേരക്ക ഇലയുടെ സത്തിൽ കാൻസർ വിരുദ്ധ ഫലങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ധർ പറയുന്നു. പേരയ്ക്കയുടെ സത്തിൽ ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയാനുള്ള കഴിവുണ്ട്.
പേരയ്ക്കയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയുന്നു. മാത്രമല്ല, ഉയർന്ന ഫൈബർ ഉള്ളടക്കം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുന്നു.പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡും വിറ്റാമിൻ ബി 9 ഉം കുഞ്ഞിന്റെ നാഡീവ്യൂഹത്തിന്റെ വികസനം സുഗമമാക്കുകയും അവയിൽ എന്തെങ്കിലും ന്യൂറോളജിക്കൽ ഡിസോർഡർ തടയുകയും ചെയ്യുന്നു.
മുഖത്തെ കരുവാളിപ്പ് മാറാൻ പരീക്ഷിക്കാം ബീറ്റ്റൂട്ട് കൊണ്ടുള്ള ഫേസ് പാക്കുകൾ
Last Updated Nov 29, 2023, 7:34 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]