
അബുദാബി > യുഎഇ പ്രവാസ മലയാളി കലാകാരൻമാരുടെ കൂട്ടായ്മയായ ഫിലിം ഇവന്റ് യുഎഇ റെഡ് എക്സ് മീഡിയ യുടെ ബാനറിൽ ഒരുക്കിയ ‘ഫിലിം ഇവൻറ് മീറ്റ് 2022’ വേറിട്ട അനുഭവമായി. അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിന്റെ നിറഞ്ഞ സദസ്സിലാണ് പരിപാടി അരങ്ങേറിയത്.ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി ജോജോ അമ്പൂക്കൻ ഉദ്ഘാടനം ചെയ്തു. ഫിലിം ഇവന്റ് പ്രസിഡന്റ് ഫിറോസ് എം കെ അധ്യക്ഷനായി.
ഫിലിം ഇവന്റ് രക്ഷാധികാരി ഹനീഫ് കുമരനെല്ലൂർ, മലയാളി സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ഇൻകാസ് സാരഥി യേശു ശീലൻ, , ഫ്രാൻസിസ് ആന്റണി (ഫാർ ഈസ്റ് ക്രിയേഷൻസ് ) ഫിലിം ഇവന്റ് ട്രെഷറർ ഉമ്മർ നാലകത്ത് , മാധ്യമ പ്രവർത്തകൻ സമീർ കല്ലറ, ഇന്ത്യ സോഷ്യൽ സെന്റർ ട്രെഷറർ ഷിജിൽ കുമാർ, ബാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.
റസാക്ക് തിരുവത്ര കലാപരിപാടികൾക്ക് നേതൃത്വം നൽകി.സൗമ്യ , രമ്യ എന്നിവരുടെ നൃത്തം, അൻസർ വെഞ്ഞാറമൂട്, ഷാഫി മംഗലം എന്നിവരുടെ ശബ്ദാനുകരണം, ഫിലിം ഇവന്റ് കലാ കാരന്മാർ അണിനിരന്ന നൃത്ത, സംഗീത വിരുന്ന് എന്നിവ ഉണ്ടായി.
അബുദാബിയിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. നൈമ അഹമ്മദ്, തമന്ന പ്രമോദ്, കബീർ അവറാൻ , അൻസാർ വെഞ്ഞാറമൂട് , ഷാഫി മംഗലം , ഷാജി ഭജനമഠം , റസാഖ് തിരുവത്ര, സമദ് കണ്ണൂർ , സാഹിൽ ഹാരിസ്, എന്നിവരെയാണ് ആദരിച്ചത്. അപർണ്ണ സത്യദാസ് അവതാരകയായ പരിപാടി ജാസിർ ആണ് സംവിധാനം നിർവഹിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]