

First Published Nov 29, 2023, 4:41 PM IST
ദുബൈ: തുടര്‍ച്ചയായി വന്‍തുകയുടെ സമ്മാനങ്ങള്‍ നല്കുന്ന യുഎഇയുടെ പ്രിയപ്പെട്ട പ്രതിവാര നറുക്കെടുപ്പായ 156-ാമത് നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. ഫിലിപ്പീന്‍സ് സ്വദേശി റേയ്മണ്ട്, ഇന്ത്യക്കാരായ സുദര്ശന്, മുഹമ്മദ് എന്നിവരാണ് വിജയികളായത്. 2023 നവംബര്‍ 25 ശനിയാഴ്ച നടന്ന നറുക്കെടുപ്പില്‍ ട്രിപ്പിള്‍ 100 റാഫിള്‍ ഡ്രോയിലൂടെ ഇവര്‍ 100,000 ദിര്‍ഹം വീതം നേടി.
ദുബൈയിലെ ഒരു പെട്രോള്‍ സ്റ്റേഷനില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയാണ് 36കാരനായ റേയ്മണ്ട്. അവിവാഹിതനായ ഇയാള്‍ ഫേസ്ബുക്കിലൂടെയാണ് കുറിച്ച് അറിഞ്ഞത്. പ്രതിവാര നറുക്കെടുപ്പുകളില്‍ തുടക്കം മുതല്‍ പങ്കെടുത്തു വരികയായിരുന്നു. അദ്ദേഹത്തിന്റെ നിരന്തര പ്രയത്നത്തിന് ഒടുവില്‍ യില്‍ വിജയിച്ച് 100,000 ദിര്‍ഹം സ്വന്തമാക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം ജോലിക്കിടെയാണ് ജീവിതം മാറ്റി മറിച്ച സര്‍പ്രൈസ് അദ്ദേഹത്തെ തേടിയെത്തിയത്. സമ്മാനവിവരം അറിഞ്ഞപ്പോള്‍ സന്തോഷം അടക്കാനാകാതെ റേയ്മണ്ട് കൂക്കിവിളിച്ചു പോയി.
തന്റെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനും സ്വന്തം നാട്ടില്‍ ഒരു ഗ്രോസറി ഷോപ്പ് തുടങ്ങാനുമാണ് സമ്മാനത്തുക കൊണ്ട് റേയ്മണ്ടിന്റെ പദ്ധതി. പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങാനും പാഷനായ വോളിബോളിന് വേണ്ടി ചെലവഴിക്കാനും ഒഴിവു സമയങ്ങളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം വ്യത്യസ്ത ഭക്ഷണം ആസ്വദിക്കാനും റേയ്മണ്ട് ആഗ്രഹിക്കുന്നു.
ഹൈദരാബാദ് സ്വദേശിയായ സുദര്‍ശനാണ് മറ്റൊരു വിജയി. അജ്മാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്റ് മാനേജറാണ് 43കാരനായ ഇദ്ദേഹം. 100,000 ദിര്‍ഹമാണ് ഇദ്ദേഹം സ്വന്തമാക്കിയത്. ഒരു വര്‍ഷത്തിലേറെയായി യുഎഇയിലുള്ള സുദര്ശന്, സോഷ്യല്‍ മീഡിയ വഴി കുറിച്ച് അറിയുകയും പങ്കെടുക്കാന്‍ തുടങ്ങുകയുമായിരുന്നു. വല്ലപ്പോഴും ആഴ്ചയില്‍ രണ്ട് ടിക്കറ്റുകളാണ് ഇദ്ദേഹം വാങ്ങിയിരുന്നത്. ഇ മെയില്‍ പരിശോധിച്ച് വിജയിയായ വിവരം അറിഞ്ഞതോടെ സുദര്ശന് അമ്പര100,000 ദിര്‍ഹമാണെന്ന് മനസ്സിലാക്കി. സ്വര്‍ണം വാങ്ങണമെന്ന ഭാര്യയുടെ ആഗ്രഹം നിറവേറ്റുന്നതിനായി ഈ പണം ചെലവഴിക്കാനാണ് സുദര്‍ശന്റെ തീരുമാനം.
യിലെ മൂന്നാമത്തെ വിജയിയായ ഇന്ത്യക്കാരന് മുഹമ്മദ് അബുദാബിയില്‍ ഒരു ഇലക്ട്രോണിക് സ്റ്റോറിലെ സെയില്‍സ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. 37കാരനായ മുഹമ്മദിന് ഉറക്കത്തിനിടെയാണ് സമ്മാനവിവരം അറിയിക്കാന്‍ മഹ്സൂസിന്റെ കോള്‍ ലഭിക്കുന്നത്. ആദ്യം വിശ്വസിക്കാനായില്ലെങ്കിലും പിന്നീട് ഇത് തന്റെ ജീവിതത്തെ മാറ്റി മറിക്കുന്ന സമ്മാനമാണെന്ന് മുഹമ്മദ് തിരിച്ചറിഞ്ഞു. സ്വയം വിശ്വസിക്കാനും ദൈവത്തില്‍ വിശ്വസിക്കാനും മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാനുമാണ് മഹ്സൂസ് ഉപഭോക്താക്കളോട് മുഹമ്മദിന് പറയാനുള്ളത്. സുഖമില്ലാത്ത അമ്മയെ പരിചരിക്കാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സഹോദരന് ഐഫോണ്‍ വാങ്ങാനും പണം വിനിയോഗിക്കാനാണ് മുഹമ്മദിന്റെ പദ്ധതി.
35 ദിര്‍ഹം മാത്രം മുടക്കി മഹ്സൂസ് സാറ്റര്‍ഡേ മില്യന്‍സ് ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നവക്ക് 20,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനവും 150,000, ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം, 150,000 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം, നാലാം സമ്മാനമായി 35 ദിര്‍ഹത്തിന്റെ സൗജന്യ മഹ്സൂസ് ടിക്കറ്റ്, അഞ്ചാം സമ്മാനമായി അഞ്ച് ദിര്‍ഹം എന്നിവ നല്കുന്ന ഗ്രാന്റ് ഡ്രോ, എല്ലാ ആഴ്ചയിലും മൂന്നു പേര്‍ക്ക് 1,000,000 ദിര്‍ഹം വീതം നല്കുന്ന ട്രിപ്പിള്‍ 100 പ്രതിവാര എന്നിവ ഉള്‍പ്പെടുന്ന നറുക്കെടുപ്പുകളില്‍ പങ്കെടുക്കാന്‍ സാധിക്കും.
ആഴ്ച തോറും പലരുടെയും ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയും ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കുകയും ചെയ്യുന്നതിലൂടെ വ്യക്തികളുടെ ജീവിതത്തില്‍ സന്തോഷവും പ്രതീക്ഷയും കൊണ്ടുവരുന്നത് തുടരുകയാണ്.
Last Updated Nov 29, 2023, 4:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]