
റിയാദ്: ലണ്ടന്‍ ഹീത്രു വിമാനത്താവളത്തിന്റെ 10 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെൻറ് ഫണ്ടും സ്പാനിഷ് പശ്ചാത്തല വികസന ഭീമനായ ഫെറോവിയല്‍ കമ്പനിയും ഇതു സംബന്ധിച്ച കരാര്‍ ഒപ്പുവെച്ചു.
കരാര്‍ അനുസരിച്ച് ഹീത്രു എയര്‍പോര്‍ട്ട് ഹോള്‍ഡിങ്സിന്റെ ഹോള്‍ഡിങ് സ്ഥാപനമായ എഫ്ജിപി ടോപ്കോയുടെ ഓഹരികള്‍ പിഐഎഫ് സ്വന്തമാക്കും. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലൊന്നായ ഹീത്രുവിലെ നിക്ഷേപാവസരം പ്രയോജനപ്പെടുത്താനാണ് സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ആഗ്രഹിക്കുന്നത്. ഹീത്രു എയര്‍പോര്‍ട്ടിന്റെ 10 ശതമാനം ഓഹരികള്‍ 300 കോടി ഡോളറിനാണ് സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന് വില്‍ക്കുന്നതെന്ന് 2006 മുതല്‍ ഹീത്രു എയര്‍പോര്‍ട്ടില്‍ ഓഹരി പങ്കാളിത്തമുള്ള ഫെറോവിയല്‍ പറഞ്ഞു.
ഓഹരി ഇടപാട് പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി ലഭിക്കേണ്ടതുണ്ടെന്ന് പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് പറഞ്ഞു. ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിക്കും സിങ്കപ്പൂര്‍ സോവറീന്‍ വെല്‍ത്ത് ഫണ്ടിനും ഓസ്ട്രേലിയന്‍ റിട്ടയര്‍മെന്റ് ട്രസ്റ്റിനും ചൈന ഇന്‍വെസ്റ്റ്മെന്റ് കോര്‍പറേഷനും എഫ്ജിപി ടോപ്കൊയില്‍ ഓഹരി പങ്കാളിത്തമുണ്ട്.
Read Also – 10 സെക്കന്‍ഡില്‍ ചെക്ക്-ഇന്‍, ബോര്‍ഡിങിന് മൂന്ന് സെക്കന്‍ഡ്; അതിവേഗം, അത്യാധുനികം ഈ വിമാനത്താവളം
അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 30 ശതമാനം ഇളവ്; പ്രഖ്യാപിച്ച് എയര്‍ലൈന്‍
റിയാദ്: എല്ലാ അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും 30 ശതമാനം ഇളവ് പ്രഖ്യാപിച്ച് സൗദി എയര്‍ലൈന്‍സ്. ഗ്രാന്‍ ഫ്ലൈ ഡേ എന്ന് പേരിട്ട ഓഫറാണ് സൗദി എയര്‍ലൈന്‍സ് പ്രഖ്യാപിച്ചത്.
ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി ഡിസംബര്‍ ഒന്ന് മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 10 വരെ യാത്ര ചെയ്യാനാകും. ഈ ഓഫര്‍ ഉപയോഗിച്ച് നവംബര്‍ 29, ബുധനാഴ്ച വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാകുക. ഇക്കണോമി, ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ക്ക് ഓഫര്‍ ബാധകമാണ്. റൗണ്ട് ട്രിപ്പുകള്‍ക്കും വണ്‍വേ ഫ്ലൈറ്റുകള്‍ക്കും നിരക്കിളവ് ബാധകമാണ്. സൗദി എയര്‍ലൈന്‍സിന്റെ വെബ്സൈറ്റ്, സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനുകള്‍, സെയില്‍സ് ഓഫീസുകള്‍ എന്നിവ വഴി യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. കേരളത്തിലേക്കടക്കം ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് സൗദി എയര്‍ലൈന്‍സ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. പ്രവാസികള്‍ക്ക് ഉള്‍പ്പെടെ ഈ ഓഫര്‍ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
Last Updated Nov 29, 2023, 8:26 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]