

കോട്ടയം നഗരത്തിൽ പട്ടാപ്പകൽ മോഷണം; നാഗമ്പടത്ത് പ്രവർത്തിക്കുന്ന തട്ടുകടയിൽ നിന്നും ഗ്യാസ് അടുപ്പിന്റെ പിച്ചള ബർണറും അടുപ്പിന്റെ ഫിറ്റിംഗ്സുമടക്കം ഊരിയെടുത്ത് കള്ളൻ കൊണ്ടുപോയി.
സ്വന്തം ലേഖകൻ
കോട്ടയം : നാഗമ്പടത്ത് പഴയ പാസ്പോർട്ട് ഓഫീസിനു സമീപം പ്രവർത്തിക്കുന്ന തട്ടുകടയിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടി യാണ് ഗ്യാസ് അടുപ്പിന്റെ പിച്ചള ബർണർ അടക്കം അടിച്ച് മാറ്റി കള്ളൻ കടന്നത്.
മുപ്പത് വയസ് തോന്നിക്കുന്ന യുവാവ് സ്പാനർ അടക്കമുള്ള ഉപകരണങ്ങൾ കൊണ്ടുവന്ന് തട്ടുകടയിലെ ഗ്യാസ് അടുപ്പിന്റെ ബർണറും മറ്റ് ഫിറ്റിംഗ്സുകളും ഊരി മാറ്റുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകുന്നേരം കടയുടുമ കട തുറന്ന് അടുപ്പു കത്തിക്കാൻ ശ്രമിച്ചപ്പോഴാണ് അടുപ്പ് കത്തുന്നില്ലെന്നും ബർണർ അടക്കമുള്ള സാധനങ്ങൾ മോഷണം പോയി എന്നും തിരിച്ചറിയുന്നത്.
തുടർന്ന് കടയുടമ സിസിടിവി പരിശോധിച്ചപ്പോഴാണ് ഉച്ചയ്ക്ക് 12 മണിയോടുകൂടി യുവാവ് കടയിൽ നിന്നും ബർണർ അടക്കമുള്ള ഫിറ്റിംഗ്സ് ഊരിയെടുത്ത് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ കണ്ടത്. തുടർന്ന് സമീപ പ്രദേശത്ത് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം സമീപത്ത് പ്രവർത്തിക്കുന്ന ബാർ ഹോട്ടലിന്റെ പുറത്തുള്ള പൈപ്പ് ഫിറ്റിംഗ്സ് അടക്കമുള്ളവ സമാനമായ രീതിയിൽ മോഷണം പോയതായി ജീവനക്കാർ പറഞ്ഞത്.
പകൽ സമയങ്ങളിൽ ആക്രി പെറുക്കാനും മറ്റുമായി നടക്കുന്ന ആളുകളാണ് ഇത്തരത്തിൽ മോഷണം നടത്തുന്നത് എന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]