
കൊളംബൊ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനകീയ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിലാണ് നടപടി.
പ്രസിഡന്റ് ഗോതബയ രജപക്സയുടെ വസതിയിലേക്ക് ഇടിച്ചുകയറാന്‍ നൂറു കണക്കിന് പ്രതിഷേധക്കാര്‍ കഴിഞ്ഞ ദിവസം ശ്രമിച്ചിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ജനങ്ങള്‍ തെരുവിലിറങ്ങുന്നതും തുടരുകയാണ്. ഈ സാഹച്യരത്തില്‍ അസാധാരണ ഉത്തരവിലൂടെ പ്രസിഡന്റ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു.
ഇതോടെ പ്രസിഡന്റിന്റെ അധികാരത്തിന് പരിധിയില്ലാതെയായി. പൊതുജന സുരക്ഷയ്ക്കും അവശ്യ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നിയമം നിര്‍മ്മിക്കാന്‍ ഇനിമുതല്‍ പ്രസിഡന്റിന് സാധിക്കും. രാജ്യത്ത് ഏതിടത്തും പരിശോധന നടത്തുന്നതിനും ആരെയും അറസ്റ്റ് ചെയ്യുന്നതിനും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനും പ്രസിഡന്റിന് ഉത്തരവിടാന്‍ സാധിക്കും.
സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട ശ്രീലങ്കയില്‍ സാധാരണക്കാര്‍ നിത്യജീവിതം തള്ളിനീക്കാന്‍ പ്രയാസപ്പെടുകയാണ്. വിലക്കയറ്റവും അവശ്യവസ്തു ക്ഷാമവും വൈദ്യുതി തടസവും ലങ്കയെ പിടിമുറുക്കിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഇന്ത്യ ലങ്കയ്ക്ക് സഹായ ഹസ്തം നീട്ടിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]