
ന്യൂഡല്‍ഹി: റഷ്യ- ഉക്രൈന് യുദ്ധത്തില്‍ ഇന്ത്യയ്ക്ക് മധ്യസ്ഥത വഹിക്കാന്‍ കഴിയുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്. പ്രശ്നപരിഹാരത്തിന് ഇന്ത്യയുടെ ഇടപെടല്‍ സഹായകമാകും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ സെര്‍ജി ലാവ്റോവ് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യക്കെതിരായ യുഎസ് സമ്മര്‍ദം, വര്‍ധിച്ചുവരുന്ന ഊര്‍ജ വില, റഷ്യക്കെതിരായ ഉപരോധം എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായി. ഇന്ത്യയുടെ വിദേശനയത്തെ സെര്‍ജി ലാവ്റോവ് പ്രശംസിച്ചു. ഉക്രൈനും റഷ്യയ്ക്കുമിടയില്‍ മധ്യസ്ഥരായി ഇന്ത്യക്ക് ഗുണപരമായി ഇടപെടാനാകുമെന്നാണ് റഷ്യ കരുതുന്നതെന്നും ലാവ്റോവ് പറഞ്ഞു.
യുഎസ് ചെലുത്തുന്ന സമ്മര്‍ദം ഇന്ത്യയും റഷ്യയുമായുള്ള ബന്ധത്തെ ഒരുതരത്തിലും ബാധിക്കില്ല. ഇന്ത്യയും റഷ്യയുമായുള്ള വാണിജ്യത്തിന് ഒന്നും തടസമാവില്ല. അമേരിക്ക അവരുടെ രാഷ്ട്രീയം മറ്റുള്ളവരെ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. ഉക്രൈനിലെ സൈനിക നടപടിയെ യുദ്ധമെന്ന് വിളിക്കുന്നത് ശരിയല്ല. കീവ് ഉയര്‍ത്തുന്ന ഭീഷണി ഇല്ലാതാക്കുകയാണ് സൈനിക നടപടിയുടെ ലക്ഷ്യമെന്നും സെര്‍ജി ലാവ്റോവ് വ്യക്തമാക്കി. കാലങ്ങളായി ഇന്ത്യയും റഷ്യയുമായി വളരെ നല്ല ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]