മീനങ്ങാടി: വയനാട് ജില്ലയിലെ മീനങ്ങാടിയിൽ 28.42 ഗ്രാം എംഡിഎംഎയുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ. മുട്ടിൽ സ്വദേശി വിനീഷാണ് എംഡിഎംഎയുമായി അറസ്റ്റിലായത്. ചെണ്ടക്കുനി പോളിടെക്നിക് കോളേജിന് സമീപത്ത് എംഡിഎംഎയുമായി നിൽക്കുമ്പോഴാണ് അറസ്റ്റ്. ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ വാങ്ങി, വയനാട്ടിൽ വിദ്യാർത്ഥികൾക്കിടയിൽ വിൽക്കുന്നയാളാണ് പ്രതിയെന്നാണ് എക്സൈസ് കണ്ടെത്തൽ. എക്സൈസ് ഇൻ്റലിജൻസിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ എം.കെ സുനിൽ, ബത്തേരി റേഞ്ച് ഇൻസ്പെക്ടർ കെ.ബി ബാബുരാജ്, പ്രിവൻറീവ് ഓഫീസർമാരായ ജി.
അനിൽകുമാർ, സി.വി ഹരിദാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ എ. എസ് അനീഷ്, നിക്കോളാസ് ജോസ്, ദിനീഷ്.
എം. എസ് ഡ്രൈവർ പ്രസാദ് എന്നിവരായിരുന്നു പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്. ഒഎൽഎക്സ് തട്ടിപ്പ്: പ്രതിയെ തേടി രാജസ്ഥാനിലേക്ക്, കണ്ണൂർ സ്ക്വാഡ് അനുഭവവുമായി കേരള പൊലീസ്, ഒടുവിൽ അറസ്റ്റ് https://www.youtube.com/watch?v=Ko18SgceYX8 Last Updated Nov 28, 2023, 11:32 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

