കല്‍പ്പറ്റ: വയനാട് ജില്ലയിലെ വൈത്തിരിയില്‍ ന്യൂഡൻ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. പടിഞ്ഞാറത്തറ വാരാമ്പറ്റ പുളിക്കല്‍ വീട്ടില്‍ പി.എം. ജിഷ്ണു (23)വിനെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുവാവിൽ നിന്നും പൊലീസ് കണ്ടെടുത്തു. പഴയ വൈത്തിരി റോഡിന് സമീപം നടത്തിയ പരിശേധനക്കിടെയാണ് ഇയാളെ പിടികൂടിയത്.
ജിഷ്ണുവിന്റെ പക്കല്‍ നിന്നും 12.450 ഗ്രാം എം.ഡി.എം.എയാണ് പൊലീസ് പിടിച്ചെടുത്തത്. എസ്.ഐ കെ.എം. സന്തോഷ്മോന്, ഗ്രേഡ് എസ്.ഐ എച്ച്. അഷ്റഫ്, എസ്.സി.പി.ഒ ഉനൈസ് എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്. അതിനിടെ ഗുണ്ടാ ആക്റ്റില്‍ തൃശൂരില്‍ നിന്ന് നാടുകടത്തിയ പ്രതിയുള്‍പ്പെടെ മൂന്ന് പേര് എംഡിഎംഎയും കഞ്ചാവുമായി പാലക്കാട് ജില്ലയിലെ ആലത്തൂരിലും പിടിയിലായി.
തൃശൂര്‍ സ്വദേശികളായ ചെറുവത്തേരി അറയ്ക്കല്‍ വീട്ടില്‍ ലിതിന് (31), ഒല്ലൂക്കര കാളത്തോട് കുണ്ടില്‍ വീട്ടില്‍ സജിത്ത് (31), വടുക്കര നെല്ലിശ്ശേരി വീട്ടില്‍ റോയ് എന്ന വെള്ള റോയ് (42) എന്നിവരെയാണ് ആലത്തൂര്‍ പൊലീസും പാലക്കാട് ജില്ലാ പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയില്‍ പിടികൂടിയത്. ഇവരില്‍നിന്ന് 17.7 ഗ്രാം എംഡിഎംഎയും 7.4 ഗ്രാം കഞ്ചാവും കണ്ടെടുത്തു. ആലത്തൂരില്‍ ഒരു സ്വകാര്യ ഹോട്ടല്‍ മുറിയില്‍ വെച്ചാണ് പ്രതികള്‍ പിടിയിലായത്.
Read More : ‘രാവുറങ്ങാതെ കേരളം, ആശങ്കയുടെ 20 മണിക്കൂർ, ഒടുവിൽ സുരക്ഷാ കരങ്ങളിൽ അബിഗേല്‍’; ‘പൊൻതൂവലെ’ന്ന് കേരള പൊലീസ്
Last Updated Nov 28, 2023, 5:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]