
പനാജി: കണ്ണൂരിൽ നിന്നും വിനോദയാത്രയ്ക്ക് പോയ കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസിന് തീപിടിച്ചു. ഗോവയിലെ ഓൾഡ് ബെൻസാരിയിൽ വെച്ചാണ് അപകടമുണ്ടായത്. കണ്ണൂർ മാതമംഗലം ജെബിഎസ് കോളജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച സ്വകാര്യ ടൂറിസ്റ്റ് ബസിനാണ് തീ പിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ല. എന്നാൽ ബസ് പൂർണ്ണമായും കത്തി നശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നാണ് റിപ്പോർട്ട്. അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.
ഓൾഡ് ഗോവയിൽ എത്തിയ വോൾവോ ബസിന്റെ എഞ്ചിനിൽ നിന്ന് പുക വരുന്നതായി മറ്റ് വാഹന ഡ്രൈവർമാർ ആദ്യം പറഞ്ഞെങ്കിലും ഡ്രൈവർ അത് കാര്യമാക്കാതെ മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ വൈകുന്നേരം 5.30 ഓടെ ബനസ്തരിമിൽ എത്തിയപ്പോൾ ബസ് പെട്ടെന്ന് കത്താൻ തുടങ്ങുകയായിരുന്നു.
തുടർന്ന് ഡ്രൈവർ ഉടൻ ബസ് നിർത്തി യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്. വിനോദ യാത്ര കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ബസിന് തീപിടിച്ചതിനെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
The post കണ്ണൂരിൽ നിന്നും വിനോദയാത്രയ്ക്ക് പോയ കോളേജ് ബസിന് തീ പിടിച്ചു appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]