

ഇന്നലെ രാത്രി താമസിച്ചത് ഒരു വീട്ടില്‍; ഇന്ന് രാവിലെയാണ് കാറില്‍ കയറിയതെന്ന് അബിഗേല്‍ പറഞ്ഞതായി നാട്ടുകാര്‍ ; അബിഗേലിനെ വീട്ടിലേക്ക് കൊണ്ട് വരില്ല. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും; കുട്ടിയെ തട്ടിക്കൊണ്ടു പോയവർ നൽകിയ ബിസ്ക്കറ്റിൽ എന്തെങ്കിലും ചേർത്ത് നൽകിയിട്ടുണ്ടോ എന്ന് വിദഗ്ധ പരിശോധന നടത്തും
സ്വന്തം ലേഖകൻ
കൊല്ലം: ഓയൂരില്‍ തട്ടിക്കൊണ്ടു പോയ ആറ് വയസുകാരി അബിഗേല്‍ ഇന്നലെ രാത്രി ഒരു വീട്ടിലാണ് താമസിച്ചതെന്ന് പറഞ്ഞതായി നാട്ടുകാര്‍ പറയുന്നു. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്തു നിന്നു കണ്ടെത്തുന്ന സമയത്ത് നാട്ടുകാരുടെ ചോദ്യങ്ങളോട് കുട്ടി കൃത്യമായി മറുപടി പറഞ്ഞു.
കുട്ടിയെ ഉപദ്രവിച്ചില്ലെന്നും ഭക്ഷണം കൃത്യസമയത്ത് നല്‍കിയെന്നും കുട്ടി പറഞ്ഞു. ആരാണെന്ന് കുട്ടിക്ക് അറിയില്ലെന്നും അവിടെ കൂടിയ ആളുകളോട് പറഞ്ഞു. ഇന്ന് രാവിലെയാണ് കാറില്‍ കയറിയതെന്നും അബിഗേല്‍ പറഞ്ഞു. അബിഗേലിനെ വീട്ടിലേക്ക് കൊണ്ട് വരില്ല. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് വിവരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കുട്ടിക്ക് എന്തെങ്കിലും തരത്തിൽ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതായി കണ്ടെത്തിയിട്ടില്ല. മാനസിക പിന്തുണ ഉറപ്പാക്കുന്നതിനാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുന്നത്. കുട്ടിയെ തട്ടിക്കൊണ്ടു പോയവർ ഇന്നലെ ബിസ്ക്കറ്റ് നല്‍കിയിരുന്നു. ഇതിൽ എന്തെങ്കിലും ചേർത്ത് നൽകിയിട്ടുണ്ടോ എന്ന് അറിയുന്നതിന് വിദഗ്ധ പരിശോധന നടത്തും.
കുട്ടിയുടെ അമ്മയുടെ മൊബൈല്‍ നമ്പര്‍ ചോദിച്ചപ്പോള്‍ പറഞ്ഞു തന്നുവെന്നും അതനുസരിച്ച് വിളിച്ചപ്പോള്‍ അച്ഛനാണ് ഫോണ്‍ എടുത്തതെന്നും നാട്ടുകാരും പറഞ്ഞു. ബിസ്കറ്റും വെള്ളവും വാങ്ങി നല്‍കുകയും ചെയ്തു. ഇതിനിടയില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയിരുന്നു.
കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടുവിട്ട സ്ത്രീക്ക് 35 വയസ് പ്രായം തോന്നിക്കുമെന്നും ചുരിദാറായിരുന്നു വേഷമെന്നും ദൃക്സാക്ഷി വ്യക്തമാക്കി. തട്ടിക്കൊണ്ടുപോകലിന് പിന്നിലെ ഉദ്ദേശം നടപ്പിലാക്കാനാകാതെ വന്നതോടെ തട്ടിപ്പ്സംഘം കുട്ടിയെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
കുട്ടിയുമായി ഓട്ടോറിക്ഷയിലാണ് സ്ത്രീ മൈതാനത്ത് എത്തിയത്. കുട്ടിയുടെ തലമറച്ചിരുന്നുവെന്ന് ഓട്ടോറിക്ഷക്കാരനും പറയുന്നു. ഇന്നലെ വൈകീട്ട് തട്ടിക്കൊണ്ടുപോയ അബിഗേലിനെ ഇന്ന് ഉച്ചയോടെയാണ് കണ്ടെത്തിയത്. കൊല്ലം ആശ്രാമം മൈതാനത്ത് വെച്ച് നാട്ടുകാരാണ് കുട്ടിയെ ആദ്യം കാണുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]