കൊച്ചി- വര്‍ത്തമാനകാല മലയാള സിനിമ ബാന്ദ്ര പോലുള്ള സിനിമകളില്‍ നിന്ന് അകന്നില്ലേ എന്ന് ദിലീപ് ആലോചിക്കേണ്ടതായിരുന്നു എന്ന് സംവിധായകന് ശാന്തിവിള ദിനേശ്. തന്റെ തന്നെ യൂട്യൂബ് ചാനലായ ലൈറ്റ് ക്യാമറ ആക്ഷനിലൂടെയായിരുന്നു അദ്ദേഹം സിനിമയെ വിമര്‍ശിച്ചത്.ദിലീപിന്റെ മുന്‍ സിനിമയും ശ്രദ്ധിക്കപ്പെട്ടില്ല.അപ്പോള്‍ ഉത്തരവാദിത്തം കൂടുകയല്ലേ വേണ്ടത്. സത്യനാഥന് അടക്കം പൊട്ടിപോയത് കൊണ്ട് ഈ അടുത്ത സിനിമ ശ്രദ്ധയോടെ വേണമെന്ന് ആദ്യം ചിന്തിക്കേണ്ടത് ദിലീപാണെന്ന് ശാന്തവിള പറയുന്നു.
21ാം നൂറ്റാണ്ടെന്ന് പറഞ്ഞ് അരുണ്‍ ഗോപി പ്രണവ് മോഹന്‍ലാലിനെ വെച്ചെടുത്ത പടം പെറ്റതള്ള സഹിക്കില്ല. കൂതറ പടമാണ്. അത് കഴിഞ്ഞിട്ടാണ് ദിലീപിനെ വെച്ച് ബാന്ദ്ര എന്ന സിനിമ ചെയ്യുന്നത്. അരുണ്‍ ഗോപി തന്നെ പറഞ്ഞത് ചിത്രത്തിന്റെ സംവിധായകനായ തന്റേയും നിര്‍മ്മാതാവായ വിനായക അജിത്തിന്റേയും തിരക്കഥകൃത്ത് ഉദയകൃഷ്ണന്റേയും മുന്‍ സിനിമകള്‍ വീണുപോയതാണെന്നാണ്. ദിലീപിന്റെ മുന്‍ സിനിമയും ശ്രദ്ധിക്കപ്പെട്ടില്ല.അപ്പോള്‍ ഉത്തരവാദിത്തം കൂടുകയല്ലേ വേണ്ടത്. സത്യനാഥന് അടക്കം പൊട്ടിപോയത് കൊണ്ട് ഈ അടുത്ത സിനിമ ശ്രദ്ധയോടെ വേണമെന്ന് ആദ്യം ചിന്തിക്കേണ്ടത് ദിലീപാണ്. ഞാന്‍ ബാന്ദ്ര എന്തിന് ചെയ്യണം, വര്‍ത്തമാനകാല മലയാള സിനിമ ബാന്ദ്ര പോലുള്ള സിനിമകളില്‍ നിന്ന് അകന്നില്ലേ എന്നൊക്കെ ആലോചിക്കേണ്ടേ.’,-ശാന്തവിള പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]