
A close up shot of a pair of handcuffs on a table.
ബസ് ഡ്രൈവർമാർ മൂക്കറ്റം വെള്ളത്തിൽ ; നിറയെ യാത്രക്കാരുമായി മദ്യപിച്ച് ബസ് ഓടിച്ച് ഡ്രൈവര്‍മാര്‍ പൊലീസ് പരിശോധനയിൽ കുടുങ്ങി; കോട്ടയം സ്വദേശികളായ മൂന്ന് ഡ്രൈവർമാർ അറസ്റ്റില്‍
തൃപ്പൂണിത്തുറ: മദ്യപിച്ച് ബസ് ഓടിച്ചതിന് രണ്ട് കെ.എസ്.ആര്.ടി.സി ഡ്രൈവര്‍മാരും ഒരു സ്വകാര്യ ബസ് ഡ്രൈവറും അറസ്റ്റില്‍.
തിങ്കളാഴ്ച തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് മൂന്ന് ഡ്രൈവര്‍മാരും പിടിയിലായത്.
വൈക്കം-തൃപ്പൂണിത്തുറ റൂട്ടിലോടുന്ന കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവര്‍മാരായ കോട്ടയം വില്ലൂന്നി സ്വദേശി അരുണ്‍ ടി. ഗോപിദാസ്, കോട്ടയം കുഴിമറ്റം സ്വദേശി ടിജി.എം. സ്കറിയ, വൈക്കം -തൃപ്പൂണിത്തുറ റൂട്ടിലോടുന്ന സ്വകാര്യ ബസിൻ്റെ ഡ്രൈവര്‍ ഇരുമ്പനം സ്വദേശി എസ്.എസ്. റോണി എന്നിവരെയാണ് ഹില്‍പാലസ് പൊലീസ് അറസ്റ്റു ചെയ്തത്.
ബസുകള്‍ കേന്ദ്രീകരിച്ച് വ്യാപകമായി നടത്തിയ പരിശോധനയില്‍ ഇവര്‍ മൂന്നുപേരും മദ്യപിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. മൂന്ന് ബസുകളും തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നതിനാല്‍ പുതിയ ഡ്രൈവര്‍മാര്‍ എത്തിയ ശേഷം ബസുകള്‍ വിട്ടുനല്‍കി. പരിശോധന ഇനിയും നടത്തുമെന്ന് പൊലീസ് അറിയിച്ചു.