ഉത്തർപ്രദേശിൽ മൂന്ന് പേർ ചേർന്ന് യുവാവിനെ വടികൊണ്ട് അടിച്ച് കൊന്നു. 28 കാരൻ ഓടിച്ച ബൈക്ക് സൈക്കിൾ യാത്രക്കാരനെ ഇടിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മുഴുവൻ പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.
മഹാരാജ്ഗഞ്ചിലെ നാരായൺപൂർ ഗ്രാമത്തിൽ താമസിക്കുന്ന സൽമാൻ (28) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ സൈക്കിൾ യാത്രക്കാരനായ വിശ്രാമിനെ സൽമാൻ ഇടിക്കുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.
വിശ്രം ഉടൻ തന്റെ രണ്ട് മക്കളെയും വിളിച്ചുവരുത്തി. പിന്നീട് മൂന്ന് പേരും ചേർന്ന് സൽമാനെ വടി ഉപയോഗിച്ച് മർദിച്ചു. മർദനമേറ്റ സൽമാൻ പിന്നീട് മരിക്കുകയായിരുന്നെന്ന് എഎസ്പി അതിഷ് കുമാർ സിംഗ് പറഞ്ഞു. മൂന്ന് പ്രതികളും അറസ്റ്റിലായി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും എഎസ്പി കൂട്ടിച്ചേർത്തു.
Story Highlights: Man Beaten To Death With Sticks In Road Rage: UP Cops
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]