കൊച്ചി– യുവജനങ്ങളുടെ കാഴ്ചപ്പാടിലും ജീവിത സങ്കല്്പങ്ങളിലും വന്ന മാറ്റം കാരണം കേരളത്തില്‍ കുഞ്ഞുങ്ങളുടെ ജനനനിരക്ക് കുത്തനെ ഇടിയുന്നു. 2011ല്‍ 5,60,268 കുട്ടികള്‍ ജനിച്ചപ്പോള്‍, 2021ല്‍ ജനിച്ചത് 4,19,767പേര് മാത്രമെന്ന് സര്‍ക്കാരിന്റെ കണക്കുകള്‍ പറയുന്നു. 25.077ശതമാനത്തിന്റെ കുറവാണുണ്ടായത്. എറണാകുളത്ത് 46ശതമാനത്തിന്റെ കുറവുണ്ടായപ്പോള്‍ തിരുവനന്തപുരം,തൃശൂര്‍,കണ്ണൂര്‍ ജില്ലകളില്‍ 37ശതമാനം കുറഞ്ഞു. മുപ്പതു വയസില്‍ താഴെയുള്ളവര്‍ വന്ധ്യതാ ചികിത്സ തേടുന്ന പ്രവണത കുറയുകയും ഗര്‍ഭഛിദ്രം നടത്തുന്ന പ്രവണത കൂടുകയും ചെയ്തു. സര്‍ക്കാര്‍ ജോലി കിട്ടിയിട്ടുമതി കുഞ്ഞെന്ന് ഒരു വിഭാഗം ചിന്തിക്കുമ്പോള്‍, മറ്റൊരു വിഭാഗം വിദേശത്തു പോകാന്‍ വേണ്ടി ഗര്‍ഭധാരണം ഒഴിവാക്കുകയാണ്. ഇതോടെ, അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ പുതിയ തലമുറകള്‍ കേരളത്തില്‍ കാര്യമായി കുറയും. 2011ല്‍ കേരളത്തിലെ ജനനനിരക്കില്‍ വലിയ വര്‍ദ്ധനവുണ്ടായെങ്കിലും തുടര്‍ന്ന് ഘട്ടം ഘട്ടമായി കുറഞ്ഞു. 10വര്‍ഷത്തിനിടെ എല്ലാ ജില്ലകളിലും കുഞ്ഞുങ്ങളുടെ ജനനത്തില്‍ കുറവുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]