
ന്യൂഡൽഹി
അസമിൽ രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നണി എംഎൽഎമാർ കൂറുമാറി വോട്ട് ചെയ്തതോടെ ആകെയുള്ള രണ്ടുസീറ്റിലും ജയിച്ച് ബിജെപി മുന്നണി. ഇതോടെ രാജ്യസഭയിൽ ബിജെപി അംഗബലം 100 കടന്നു.
ഈ മാസം അവസാനം രാജ്യസഭയിൽ കോൺഗ്രസ് അംഗബലം 29 ആയി ചുരുങ്ങും. അസമിൽ കോൺഗ്രസ് പക്ഷത്തെ എട്ട് എംഎൽഎമാരെങ്കിലും കൂറുമാറി വോട്ട് ചെയ്തു.
126 അംഗ സഭയിൽ എൻഡിഎയ്ക്ക് 82 പേരുണ്ട്. എന്നാൽ, ബിജെപി മുന്നണി സ്ഥാനാർഥികളായ പബിത്ര മാർഗരീറ്റയ്ക്ക് 46ഉം റുംഗ്വ്ര നർസരിക്ക് 44ഉം വോട്ട് ലഭിച്ചു.
കോൺഗ്രസ് സ്ഥാനാർഥി റിപുൻ ബോറയ്ക്ക് 44 വോട്ട് കിട്ടേണ്ടിയിരുന്നു. ആകെ കിട്ടിയത് 35 വോട്ട്.
കോൺഗ്രസ് 27, എഐയുഡിഎഫ് 17, സിപിഐ എം–-ഒന്ന്, റായ്ജോഡ് ദൾ–-ഒന്ന് എന്നിങ്ങനെയാണ് പ്രതിപക്ഷ അംഗബലം. വിപ്പ് പാലിച്ചില്ലെന്ന പേരിൽ കോൺഗ്രസ് എംഎൽഎ സിദ്ദീഖ് അഹമ്മദിനെ പാർടിയിൽനിന്ന് സസ്പെൻഡ് ചെയ്തു.
‘1’ എന്ന് എഴുതുന്നതിനു പകരം ‘ഒന്ന്’ എന്ന് ബാലറ്റ് പേപ്പറിൽ എഴുതിയതിനാൽ ഇദ്ദേഹത്തിന്റെ വോട്ട് അസാധുവായി. പരാജയത്തില്‍ കോൺഗ്രസും എഐയുഡിഎഫും പരസ്പരം പഴിചാരി.
രാജ്യത്താകെ 13 രാജ്യസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി നാല് സീറ്റില്‍ ജയിച്ചു. പഞ്ചാബിൽ അഞ്ച് സീറ്റിലും എഎപി ജയിച്ചു.
സിപിഐ എം, സിപിഐ, കോൺഗ്രസ്, യുപിപിഎൽ(അസമിൽ ബിജെപി സഖ്യകക്ഷി) എന്നിവർ ഓരോ സീറ്റിൽ ജയിച്ചു. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]