
പുതുപ്പള്ളി > തെറ്റിദ്ധാരണകൾ മാറി കെ റെയിലിന് പിന്തുണയുമായി വീട്ടമ്മ രംഗത്ത്. പനച്ചിക്കാട് പഞ്ചായത്തിൽ കെ റയിൽ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച കല്ല് യുഡിഎഫ്, ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ പിഴുതു മാറ്റിയിരുന്നു. എന്നാൽ വസ്തുത തിരിച്ചറിഞ്ഞ വീട്ടമ്മ കല്ല് പുനഃസ്ഥാപിക്കുവാൻ തയ്യാറാവുകയായിരുന്നു.
പനച്ചിക്കാട് പഞ്ചായത്തിലെ വെള്ളൂത്തുരുത്തി പ്രദേശത്ത് കെ റെയിലിന്റെ ഭാഗമായി പാണം പറമ്പിൽ സൂസ്സി ജോർജിൻ്റെ പുരയിടത്തിൽ സ്ഥാപിച്ച കല്ല് വീട്ടിൽ ആളുകൾ ഇല്ലാത്ത സമയത്ത് യുഡിഎഫ്, ബിജെപി പ്രവർത്തകർ പിഴുത് മാറ്റുകയായിരുന്നു. എന്നാൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ അനിൽ കുമാർ, പുതുപ്പള്ളി ഏരിയാ സെക്രട്ടറി സുഭാഷ് പി വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സൂസിയുടെ വീട്ടിലെത്തി കെ റെയിൽ സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചതോടെ സൂസി വിദേശത്തുള്ള മകൻ ജോമോനുമായി ഫോണിൽ സംസാരിച്ചു. മകനും പൂർണ്ണ പിന്തുണ അറിയിച്ചതോടെ സൂസി കല്ല് പുന:സ്ഥാപിക്കുവാൻ മുന്നിട്ടിറങ്ങുകയായിരുന്നു.
കെ റെയിൽ നാടിന് ആവശ്യമാണെന്നും മതിയായ നഷ്ട പരിഹാരം കിട്ടിയാൽ സ്ഥലം വിട്ടുകൊടുക്കുവാൻ സന്തോഷമാണന്നും സൂസീ ജോർജ് പറഞ്ഞു. തുടർന്നാണ് അവർ സിപിഐ എം പ്രവർത്തകരുടെ സഹായത്തോടെ കല്ല് പുന:സ്ഥാപിച്ചത്. വീടും പുരയിടവും പൂർണ്ണമായി നഷ്ടപ്പെടുന്ന കരോട്ടെ കുറ്റ് സണ്ണി പുന്നൂസും കെ റെയിലിന് പൂർണ്ണ പിന്തുണയുമായി രംഗത്തെത്തി. സണ്ണിയുടെ മകൾ പ്ലസ് വൺ വിദ്യാർത്ഥിനി അബിയ സൂസൺ സണ്ണി സിപിഐ എം നേതാക്കളുമായി സംസാരിച്ചു. തുടർന്ന് വികസനം യുവ തലമുറയുടെ അവിശ്യമാണെന്നും അതിന് എതിരല്ലെന്നും വീട് പുതുക്കി പണിയാനുള്ള പണം ലഭിക്കുന്ന ഈ പദ്ധതിയോട് പൂർണ പിന്തുണയാണ് ഉള്ളത് എന്നും പ്രതികരിച്ചു.
കെ റെയിൽ സംബന്ധിച്ച് ഗൂഗിൾ മുഖാന്തിരം പഠനം നടത്തി കാത്തിരുന്ന പാണം പറമ്പിൽ ഏബ്രഹാമിനും വികസന പദ്ധതിയോടും കേരള സർക്കാരിനോടും പൂർണ്ണ പിന്തുണ മാത്രം. തന്റെ പാടം ഉൾപ്പടെ പദ്ധതിയുടെ ഭാഗമായി നഷ്ടമാകുമെങ്കിലും നാട് ആവശ്യപ്പെടുന്ന വികസനം ജനങ്ങളുടെ ആവശ്യമാണ് എന്നും ഒപ്പമുണ്ട് എന്നും പ്രതികരിക്കുകയായിരുന്നു. പനച്ചിക്കാട് ലോക്കൽ സെക്രട്ടറി ഇ ആർ സുനിൽകുമാർ, വാർഡ് മെമ്പർ പി കെ മോഹനൻ ലോക്കൽ കമ്മറ്റി അംഗങ്ങളായ എ കെ സജി, പി ഡി ദിലീഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് കല്ല് തിരികെ പുനഃസ്ഥാപിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]