അനന്തപുരിയില്‍ വിജയക്കൊടി പാറിച്ച് ഇന്ത്യ; 44 റണ്‍സിന്റെ വിജയം; ടി 20 പരമ്പരയില്‍ ഇന്ത്യ 2 -0 ത്തിന് മുന്നില്‍
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ റണ്‍ മഴ പെയ്യിച്ചപ്പോള്‍ നനഞ്ഞോടി ഓസീസ്.
ഇന്ത്യ ഉയര്‍ത്തിയ 236 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 19 മാത്രം നേടി കാലിടറി വീണു (Ind Vs Aus 2nd T20- India Won At Karyavattom ). ഇതോടെ ഇന്ത്യ 44 റണ്‍സിന്റെ വിജയം സ്വന്തമാക്കി.
കാര്യവട്ടത്തെ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് തുടക്കത്തില്‍ തന്നെ വലിയ തകര്‍ച്ച നേരിട്ടു.
53 റണ്‍സെടുക്കുന്നതിനിടെ തന്നെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. മൂന്ന് വിക്കറ്റുകള്‍ വിക്കറ്റെടുത്ത രവി ബിഷ്ണോയിയാണ് ഓസീസ് പതനത്തിന്റെ ആക്കം കൂട്ടിയത്. പ്രസിദ്ധ് കൃഷ്ണയും മൂന്ന് വിക്കറ്റെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ യശസ്വി ജയ്സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ എന്നിവരുടെ അര്‍ധ സെഞ്ചുറി മികവിലാണ് നാല് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെടുത്തത്. ഇന്ത്യൻ ബാറ്റ്സ്മാൻമാര് ഓസീസ് ബൗളര്‍മാരെ അടിച്ചു പറത്തുന്ന കാഴ്ചയ്ക്കാണ് കാര്യവട്ടം സാക്ഷിയായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]