
First Published Nov 26, 2023, 3:36 PM IST ശരീരത്തിന് വേണ്ട ഒരു പ്രധാന പോഷകമാണ് വിറ്റാമിന്‍ ഡി.
എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ ഡിയാണ്. കുട്ടികളുടെ ആരോഗ്യത്തിനും ഏറെ ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ഡി. ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍ ഡി.
അതിനാല്‍ ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ രോഗ പ്രതിരോധശേഷി കുറയാന്‍ സാധ്യതയുണ്ട്. എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം തുടങ്ങിയവയാണ് വിറ്റാമിന്‍ ഡി കുറവിന്റെ ലക്ഷണം.
മറ്റ് വിറ്റാമിനുകളെ പോലെ ഭക്ഷണം മാത്രമല്ല വിറ്റാമിന്‍ ഡി യുടെ സ്രോതസ്സ്. സൂര്യപ്രകാശത്തില്‍ നിന്നും ഇവ കിട്ടും.
വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം… ഒന്ന്… ഫാറ്റി ഫിഷാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ ഡിയുടെ ഉറവിടമാണ് സാൽമൺ പോലെയുള്ള ഫാറ്റി ഫിഷ്.
അതിനാല്‍ ഇവ കഴിക്കുന്നത് വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും. രണ്ട്… മുട്ടയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുട്ടയുടെ മഞ്ഞയില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും. അതിനാല്‍ ദിവസവും രാവിലെ ഒരു മുട്ട
കഴിക്കുന്നത് നല്ലതാണ്. മൂന്ന്… ഓറഞ്ച് ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമാണ് ഓറഞ്ച് ജ്യൂസ്.
അതിനാല്‍ ഓറഞ്ച് ജ്യൂസ് ദിവസവും കുടിക്കുന്നത് നല്ലതാണ്. നാല്… ബീഫ് ലിവറാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഡിയും മറ്റ് പോഷകങ്ങളും അടങ്ങിയതാണ് ബീഫ് ലിവര്‍. അഞ്ച്… പാല്, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാല് ഉല്പന്നങ്ങളില് നിന്നും ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും. ആറ്… ബദാം പാല്, സോയാ മില്‍ക്ക്, ഓട് മില്‍ക്ക് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തില്‍ വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും. ഏഴ്… മഷ്റൂം അഥവാ കൂണ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഭക്ഷണമാണ് കൂണ്. അതിനാല്‍ കൂണും മഞ്ഞുകാലത്ത് കഴിക്കാം. എട്ട്… സൂര്യകാന്തി വിത്തുകളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
വിറ്റാമിന്‍ ഡിയുടെ മികച്ച് ഉറവിടമാണ് ഇവ. ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. Also read: എരിവ് ആണെങ്കിലും കഴിക്കാന്‍ മടിക്കേണ്ട; അറിയാം പച്ചമുളകിന്റെ ആരോഗ്യ ഗുണങ്ങള്‍… youtubevideo Last Updated Nov 26, 2023, 3:37 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]