അഞ്ചാം വാർഷികവും കുടുംബ സംഗമവും നടത്തി. ബഹ്റൈനിലെ തിരൂർ നിവാസികളുടെ കൂട്ടായ്മയായ ബഹ്റൈൻ തിരൂർ കൂട്ടായ്മ അതിന്റെ അഞ്ചാം വാർഷികവും കുടുംബ സംഗമവും വിവിധ കലാപരിപാടികളോടെ ബഹ്റൈൻ മീഡിയ സിറ്റി ഹാളിൽ ആഘോഷിച്ചു. സാമൂഹ്യ പ്രവർത്തകനായ ഫസൽ ഹഖ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കൂട്ടായ്മയുടെ പ്രിസിഡന്റ് അഷ്റഫ് കുന്നത്ത് പറമ്പിൽ അധ്യക്ഷത വഹിച്ചു. BMC ചെയർമാനും സാമൂഹ്യ പ്രവർത്തകനുമായ ഫ്രാൻസിസ് കൈതാരത്ത് മുഖ്യ അതിഥിയായി.
പ്രവാസികളുടെ മാനസികാരോഗ്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന NGO ആയ പ്രവാസി ഗൈഡൻസ് ഫോറത്തിൽ കൗൺസിലറായ ജസ്നാ മുജീബ് മോട്ടിവേറ്ററായിരുന്നു. വാഹിദ് ബിയ്യാത്തിൽ, ഷഹാസ് കല്ലിങ്ങൽ എന്നിവർ ആശംസാ പ്രസംഗം നടത്തി. ഇസ്മയിൽ കൈനിക്കരയുടെ നേതൃത്വത്തിൽ വിവിധ തരം കലാപരിപാടികൾ അരങ്ങേറി.
സതീശൻ, അഷ്റഫ് പൂക്കയിൽ, ശ്രീനിവാസൻ, ഫാറൂഖ് അയ്യൂബ്, അനിൽ തിരുർ, റഹീം, റിച്ചു, നജ്മുദ്ദീൻ, അൻവർ ജീതിൻദാസ്, ജിമ്പു, മമ്മു കുട്ടി, റഷീദ്, മുയ്തീൻ, കുഞ്ഞാവ, സമദ്, ഹനീഫ, താജുദ്ദീൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. കൂട്ടായ്മയുടെ മുഖ്യ രക്ഷാധികാരി ഷമീർ പൊട്ടചോലയുടെ നേതൃത്വത്തിൽ ദാറുൽഷിഫ മെഡിക്കൽ സെന്റർ സൗജ്യന്യ മെഡിക്കൽ ക്യാമ്പും നടത്തി. ആക്റ്റിങ്ങ് സെക്രട്ടറി റമീസ് സ്വാഗതവും അനൂപ് റഹ്മാൻ നന്ദിയും രേഖപ്പെടുത്തി.
Story Highlights: Bahrain Tirur Community Family Reunion
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]