
മോഷണം എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും നടക്കാം. എന്നാൽ, പണ്ടത്തെ പോലെയല്ല ഇന്ന് എല്ലായിടത്തും സിസിടിവി ക്യാമറകൾ ഉള്ളതുകൊണ്ട് തന്നെ അതിൽ മോഷണദൃശ്യങ്ങൾ പതിയാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതുപോലെ പട്ടാപ്പകൽ ഒരാൾ ഒരു 12 -കാരിയുടെ വീൽചെയർ മോഷ്ടിച്ചു കൊണ്ടുപോയി.
ന്യൂയോർക്കിലെ ഓസിനിംഗ് എന്ന ഗ്രാമത്തിൽ, അക്യൂട്ട് ഫ്ലാസിഡ് മൈലിറ്റിസ് (എഎഫ്എം) വെല്ലുവിളികൾ നേരിടുന്ന 12 വയസ്സുകാരിയായ അലിയാ റിവേരയുടെ ഹൈടെക് വീൽചെയറാണ് മോഷ്ടിക്കപ്പെട്ടത്. കള്ളൻ വീൽചെയർ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. എങ്കിലും ഇത്ര വലിയൊരു ക്രൂരത കാണിക്കാൻ എങ്ങനെ ഒരാൾക്ക് സാധിച്ചു എന്നാണ് അലിയായുടെ കുടുംബം ചോദിക്കുന്നത്.
തന്റെ അവസ്ഥ വളരെ മോശമാണ് എന്നും വീൽചെയർ മോഷ്ടിക്കപ്പെട്ട ശേഷം അത് കൂടുതൽ ദുരിതമായിത്തീർന്നു എന്നുമാണ് അലിയാ പറയുന്നത്. “എനിക്ക് അക്യൂട്ട് ഫ്ലാസിഡ് മൈലിറ്റിസ് എന്ന അവസ്ഥയാണ്. ഇത് സുഷുമ്നാ നാഡിയിലെ ഒരു വീക്കം ആണ്” എന്ന് ആലിയ സിബിഎസ് ന്യൂയോർക്കിനോട് പറഞ്ഞു. ഈ അവസ്ഥ വൈറൽ അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാൽ, ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശാസ്ത്രലോകത്തിന് പോലും വ്യക്തമല്ല.
വീൽചെയറിൽ അലിയായുടെ ബാഗും ഉണ്ടായിരുന്നു. അതിൽ സ്കൂളിൽ നിന്നുള്ള സാധനങ്ങളായിരുന്നു. തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് അയാൾ ആ ബാഗ് തുറന്നു നോക്കിയിരുന്നു. അതിൽ നിന്നും ഈ വീൽചെയർ ഒരു സ്കൂൾ കുട്ടിയുടേതാണ് എന്ന് അയാൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും അത് അയാൾ മോഷ്ടിച്ചതാണ് എന്നാണ് അവൾ പറയുന്നത്.
ഈ വീൽചെയറിന് വലിയ പൈസയുണ്ട്. അതിനാൽ തന്നെ കള്ളനെ അന്വേഷിക്കുന്നതോടൊപ്പം അലിയയെയും കുടുംബത്തെയും സഹായിക്കുന്നതിന് വേണ്ടി അവരുടെ സുഹൃത്ത് ഒരു GoFundMe കാമ്പയിനും തുടങ്ങിയിട്ടുണ്ട്.
Last Updated Nov 26, 2023, 1:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]