
ന്യൂഡല്‍ഹി: കര്‍ദിനാള്‍ ജോര്‍ജ് മാര്‍ ആലഞ്ചേരി ഉള്‍പ്പെട്ട സീറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഈ ഘട്ടത്തില്‍ അന്വേഷണത്തിന് സ്റ്റേ അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കര്‍ദിനാളിന്റെ ഹര്‍ജയില്‍ സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസയച്ചു.
രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മറുപടി നല്‍കണം. സര്‍ക്കാറിന്റെ കൂടി മറുപടി ലഭിച്ചതിന് ശേഷമാവും സുപ്രീംകോടതി കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക. കൈമാറ്റം ചെയ്ത്വയില് സര്‍ക്കാറിന്റെ പുറമ്പോക്ക് ഭൂമിയുള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ സംസ്ഥാന സര്ക്കാിനോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹരജിയിലെ ഒരു പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]