
ക്വറ്റോ> ഇക്വഡോറുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിന് പിന്നാലെ സൂപ്പര്‍ താരം ലയണല്‍ മെസിയെ ബലമായി ചേര്‍ത്തുപിടിച്ച് സെല്‍ഫിയെടുക്കാന്‍ ആരാധകന്റെ ശ്രമം. അര്‍ജന്റീന- ഇക്വഡോര്‍ മത്സരത്തിന് ശേഷമാണ് സുരക്ഷഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ആരാധകന് മെസിക്കടുത്തെത്തിയത്. ഓടിയെത്തി മെസിയുടെ തോളിലൂടെ ബലമായി കൈ ചേര്‍ത്തുവച്ച് തന്നോടൊപ്പം സെല്‍ഫിയ്ക്ക് പോസ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
സംഭവത്തില്‍ മെസി ക്ഷുഭിതനാകുന്നതും വീഡിയോയില്‍ കാണാം. ഉടന്‍ തന്നെ ഇയാളെ സുരക്ഷ ഉദ്യോഗസ്ഥര്‍ ഗ്രൗണ്ടിന് പുറത്തെത്തിക്കുകയും ചെയ്തു. ആരാധകന് തന്നെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഈ ചിത്രം പോസ്റ്റ് ചെയ്തു.
ലോകകപ്പ് 2022 ലേക്കുള്ള അര്‍ജന്റീനയുടെ അവസാന യോഗ്യതാ മത്സരത്തിനിടെയാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്. മത്സരം 1-1 ന് സമനിലയില്‍ കലാശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]