മാധ്യമപ്രവർത്തകയുടെ കൊലപാതകം;നാല് പ്രതികൾക്ക് ജീവ പര്യന്തം.
സ്വന്തം ലേഖകൻ.
ഡൽഹി : പ്രമുഖ മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകത്തിൽ നാല് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ.
2008 സെപ്റ്റംബറിൽ ആണ് സൗമ്യ വിശ്വനാഥൻ കൊല്ലപ്പെട്ടത്.ഡൽഹി സാകേത് കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. നീണ്ട പതിനഞ്ചു വർഷത്തിന് ശേഷമാണ് വിധി വന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാൽജീത് സിംഗ്, രവി കപൂർ, അജയകുമാർ, അമിത് ശുക്ക്ള എന്നിവർക്കാണ് ജീവപര്യന്തം വിധിച്ചത്. കേസിലെ അഞ്ചാം പ്രതി അജയ് സേത്തി അഞ്ചു ലക്ഷം രൂപ പിഴ നല്കാനും കോടതി ഉത്തരവിട്ടു.
പിഴയുടെ ഒരു ഭാഗം കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകയുടെ മാതാപിതാക്കൾക്ക് നല്കാനും വിധിച്ചു.
മികച്ച മാധ്യമ പ്രവർത്തകയെയാണ് നഷ്ടമായത് , കേസ് സ്ത്രീസുരക്ഷക്ക് വെല്ലുവിളിയാണെന്ന് കോടതി .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]