ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകളാണ് നമുക്ക് മുമ്പിലേക്ക് എത്തുന്നത്. ഇവയില്‍ മിക്ക വീഡിയോകളും പക്ഷേ കാഴ്ചക്കാരെ കൂട്ടുക എന്ന ഏക ഉദ്ദേശത്തോടെ തയ്യാറാക്കുന്നവയാണെന്നത് വ്യക്തം. എങ്കിലും കണ്ടിരിക്കാൻ കൗതുകം തോന്നിപ്പിക്കുന്നയാണെങ്കില് മറ്റൊന്നും പറയാതെ ഏവരും ഇതെല്ലാം കാണും.
അതേസമയം കാഴ്ചക്കാരെ കൂട്ടാൻ വേണ്ടി പലരും വീഡിയോകളില്‍ ചെയ്യുന്ന കാര്യങ്ങള്‍- പിന്നീട് രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കാറുണ്ട്. അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത ഭാഷയില്‍ വിമര്‍ശിക്കപ്പെടുന്നൊരു വീഡിയോയിലേക്കാണിനി നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത്.
കമിതാക്കളുടെ വീഡിയോകള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏറെ വരാറുണ്ടല്ലോ. അങ്ങനെയൊന്നാണ് ഇതും. പക്ഷേ പ്രണയത്തിന് പകരം ‘അറപ്പ്’ ഉളവാക്കുന്നതാണ് ഇതിലെ രംഗങ്ങളെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. കമിതാക്കള്‍ ഇങ്ങനെയെല്ലാം ചെയ്യുന്നത് അവരുടെ ഇഷ്ടമാണ്- എന്നാലതിന് മറ്റുള്ളവരെ സാക്ഷിയാക്കുന്നു എന്നത് അല്പം ‘കടന്ന കൈ’ ആണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. പലരും ഉള്ളടക്കം ഇതാണെന്നറിയാതെ വീഡിയോ കണ്ടുപോയവരാണ്. അബദ്ധത്തില്‍ കണ്ടുപോയി, ഇനിയെന്ത് ചെയ്യാൻ എന്ന് ഇവര്‍ ചോദിക്കുന്നു. അതേസമയം രൂക്ഷമായ ഭാഷയില്‍ വീഡിയോയെ വിമര്ശിക്കുന്നരാണ് കൂടുതലും.
വഴിയോരക്കച്ചവടക്കാരനില്‍ നിന്ന് പാനിപൂരി വാങ്ങിക്കഴിക്കുന്ന കമിതാക്കളെയാണ് വീഡിയോയില്‍ കാണുന്നത്. ഇതില്‍ കാമുകി വായില്‍ ഗോല്‍ഗപ്പ വച്ച് നില്ക്കുമ്പോള് കാമുകൻ തന്റെ വായില്‍ നിന്ന് പാനി പകരുന്നതാണ് കാണുന്നത്. കച്ചവടക്കാരനാണെങ്കില്‍ ഈ രംഗം കാണാനുള്ള പ്രയാസം കൊണ്ട് മുഖം തിരിക്കുന്നതും വീഡിയോയില്‍ കാണാം.
രൂക്ഷവിമര്‍ശനങ്ങള്‍ നേരിട്ടതോടെ വീഡിയോ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ഒരുപക്ഷേ ഇവരുടെ ഉദ്ദേശവും ഇതാകാം എന്നാണ് അധികപേരും കമന്റില്‍ കുറിച്ചിരിക്കുന്നത്. ഇങ്ങനെയെല്ലാം പ്രശസ്തിയും പണവുമാഗ്രഹിക്കുന്നത് എത്രമാത്രം മോശം മാനസികാവസ്ഥയാണെന്നും പലരും കമന്റ് ചെയ്തിരിക്കുന്നു.
വൈറലായ വീഡിയോ…
Also Read:- ഇതാണ് ‘നാടൻ’ വാഷിംഗ് മെഷീൻ; വൈറലായി വീഡിയോ…
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Nov 24, 2023, 4:57 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]