തിരുവനന്തപുരം-മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ അവയവങ്ങള്‍ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് കൊണ്ടുവരാനുള്ള നടപടി തുടങ്ങി. 36 വയസ്സുള്ള സെല്‍വിന്‍ ശേഖര്‍ എന്ന സ്റ്റാഫ് നഴ്സിനാണ് മസ്തിഷ്ക മരണം സംഭവിച്ചത്. വ്യോമ മാര്‍ഗമായിരിക്കും അവയവങ്ങള്‍ എത്തിക്കുക. സെല്‍വിന്‍ ശേഖറിന്റെ ഹൃദയവും വൃക്കയും പാന്‍ക്രിയാസുമാണ് ധാനം ചെയ്തത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍നിന്നും എറണാകുളത്തേക്ക് അല്പ സമയത്തിനകം വ്യോമ മാര്‍ഗം എത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം ഹെലികോപ്റ്ററിലാണ് അവിടേക്ക് എത്തിക്കുന്നത്.
ഹൃദയം ലിസി ഹോസ്പിറ്റലിലും വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലുമാണ് നല്‍കുന്നത്. അവയവം എടുക്കുന്നതിനുള്ള ശസ്ത്രക്രിയകള്‍ കിംസ് ആശുപത്രിയില്‍ ആരംഭിച്ചു. മൃതസഞ്ജീവനി പദ്ധതി വഴിയാണ് അവയവ വിന്യാസം ഏകോപിപ്പിക്കുന്നത്. സുഗമമായ അവയവ വിന്യാസത്തിന് മുഖ്യമന്ത്രി പോലീസിനു നിര്‍ദ്ദേശം നല്കി. സെല്‍വിന്‍ ശേഖറിന്റെ ഭാര്യയും സ്റ്റാഫ് നഴ്സാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]