ഹൈദരാബാദ്: ഒരേ യുവതിയെ സ്നേഹിച്ച രണ്ട് യുവാക്കള്‍ തമ്മിലുള്ള പക കലാശിച്ചത് അതിലൊരാളുടെ ക്രൂരമായ കൊലപാതകത്തിൽ. ഇക്കഴിഞ്ഞ ബുധനാഴ്ച ഹൈദരാബാദിലായിരുന്നു സംഭവം. സ്നേഹിക്കുന്ന പെണ്‍കുട്ടിയെ സ്വന്തമാക്കുന്നതിന് ഭീഷണിയാവുമെന്ന് ഭയന്ന യുവാവിനെ പിക്കാസ് കൊണ്ട് വെട്ടി കൊല്ലുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
റെഡ്ഡിപാലെം ഗ്രാമത്തില്‍ ഒരു ചിക്കന്‍ ഷോപ്പിലെ ജീവനക്കാരനായിരുന്ന എസ്.കെ അഫ്രീദി എന്നയാളാണ് അറസ്റ്റിലായത്. ഇതേ ഗ്രാമത്തില്‍ തന്നെയുള്ള എം നവീന്‍ എന്ന 23 വയസുകാരനെയാണ് അഫ്രീദി കൊന്നത്. ചൊവ്വാഴ്ച നവീന്‍ ഇയാളുടെ വീടിന്റെ അടുത്തുകൂടി പോയ സമയത്ത് പിക്കാസുമായി എത്തി തടഞ്ഞു നിര്‍ത്തുകയും വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ നവീന്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.
കൊലപാതകത്തിന് ശേഷം അഫ്രീദി ബുര്ഗംപഹദ് പൊലീസ് സ്റ്റേഷനിലെത്തി കീഴങ്ങുകയും ചെയ്തു. നവീനും അഫ്രിദിയും ഒരേ പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്നും പൊലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് വെളിപ്പെടുത്തിയത്. സംഭവത്തില്‍ നവീന്റെ സഹോദരന് എം നാഗേന്ദ്ര പൊലീസില്‍ പരാതി നല്കി.
നവീന്‍ ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു എന്നും എന്നാല്‍ അഫ്രീദിക്ക് ഇത് ഇഷ്ടമായിരുന്നില്ല എന്നതു കൊണ്ട് കാത്തിരുന്നു വകവരുത്തുകയായിരുന്നു എന്നും പരാതിയില്‍ അദ്ദേഹം ആരോപിച്ചു. ചൊവ്വാഴ്ച രാത്രി നവീന്‍ ജോലി കഴിഞ്ഞ് വരുന്നതിനിടെ അഫ്രീദി തടഞ്ഞു നിര്‍ത്തുകയും ഇരുവരും തമ്മില്‍ വാക്കേറ്റമാവുകയും ചെയ്തു. ഇതിനിടെയാണ് പിക്കാസ് കൊണ്ട് തലയ്ക്ക് അടിച്ചതെന്നും പരാതിയില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം…
Last Updated Nov 24, 2023, 7:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]