
ഇസ്ലാമബാദ്: തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കരുക്കള്‍ നീക്കിയത് അമേരിക്കയാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇമ്രാന് ഇക്കാര്യം പറഞ്ഞത്. തന്നെ അട്ടിമറിക്കാന്‍ ശ്രമിച്ചത് അമേരിക്കയാണെന്ന് പറഞ്ഞ ശേഷം പിന്നീട് വിദേശരാജ്യമെന്ന് ഇമ്രാന് തിരുത്തുകയും ചെയ്തു. പാക്കിസ്ഥാന് നേരെയുള്ള വെല്ലുവിളിയായി മാത്രമെ ഈ ഭീഷണിയെ കാണാന്‍ സാധിക്കുകയുള്ളൂ.
അവിശ്വാസപ്രമേയത്തെ നേരിടാന്‍ പോകുന്ന ഇമ്രാന് ഖാന് വികാര നിര്‍ഭരമായാണ് രാജ്യത്തെ അഭിസംബോധന ചെയ്തത്. അവസാന പന്ത് വരെ പൊരുതിയാണ് തനിക്ക് ശീലം, അവിശ്വാസ പ്രമേയത്തിന്റെ കാര്യത്തിലും അവസാനം വരെ താന്‍ പൊരുതും. അതിനാല്‍ രാജി വയ്ക്കാന്‍ ഒരുക്കമല്ല. റഷ്യ സന്ദര്‍ശിച്ചതിന്റെ പ്രതികാരമെന്നവണ്ണമാണ് പാശ്ചാത്യശക്തികള്‍ തനിക്കെതിരെ തിരിഞ്ഞത്. പ്രതിപക്ഷം വിദേശത്ത് നിന്നുള്ള സഹായം സ്വീകരിച്ചാണ് തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്ന ആരോപിച്ച ഇമ്രാന് അവര്‍ രാജ്യദ്രോഹികളാണെന്നും കുറ്റപ്പെടുത്തി.
മുസ്ലീം വിശ്വാസികളുടെ പിന്തുണ ലഭിക്കുന്നതിനുള്ള ശ്രമവും ഇമ്രാന് തന്റെ പ്രസംഗത്തില്‍ ഉള്‍ക്കൊള്ളിച്ചു. മുസ്ലീം വിശ്വാസികള്‍ ആരുടെയും അടിമകളായി ഇതുവരെ ജീവിച്ചിട്ടില്ല. ആരുടെയും മുന്നില്‍ മുസ്ലീമുകള്‍ മുട്ടുമടക്കിയും ശീലിച്ചിട്ടില്ലെന്നും ഇമ്രാന് പറഞ്ഞു. പാക്കിസ്ഥാന്റെ ഭാവി എന്താകുമെന്ന കാര്യം ഏപ്രില്‍ മൂന്നിന് തീരുമാനിക്കപ്പെടും. ഏപ്രില്‍ മൂന്നിന് പാക്കിസ്ഥാന് ദേശിയ അസംബ്ലിയില്‍ ഇമ്രാന് സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയം വരും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]