ബംഗളൂരു: രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനം ഒഴിയുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ദ്രാവിഡ് കരാര്‍ പുതുക്കാന്‍ താല്പര്യപ്പെടുന്നില്ലെന്നും അദ്ദേഹത്തിന് പകരം വിവിഎസ് ലക്ഷമണ് സ്ഥിരം പരിശീലകനാകുമെന്നായിരുന്നു സ്ഥിരീകരിക്കാത്ത വാര്‍ത്ത. ദ്രാവിഡ് ഐപിഎല്ലിലെത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. അദ്ദേഹത്തെ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ബന്ധപ്പെടുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ അദ്ദേഹം നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയേറ്റെടുക്കാനും സാധ്യതയേറെയാണ്. ദ്രാവിഡ് പരിശീലകനാകുന്നതിന് മുമ്പ് ചെയ്തിരുന്ന ജോലി തന്നെയാണിത്. നിലവില്‍ ലക്ഷ്മണിനാണ് എന്‍സിഎയുടെ ചുമതല. ദ്രാവിഡിന് പകരം ലക്ഷ്മണാണ് ഇന്ത്യയുടെ പരിശീലകനാവുക. ആ ഒഴിവിലേക്കാണ് ദ്രാവിഡ് കണ്ണുവെക്കുന്നത്. ഇക്കാര്യം അദ്ദേഹം ബിസിസിഐയെ അറിയിച്ചുവെന്നാണ് പുറത്തുവരുന്നത്. ബാംഗ്ലൂരില്‍ സ്ഥിര താമസമാക്കിയ ദ്രാവിഡ് കുടംബത്തോടൊപ്പംം കൂടുതല്‍ സമയം ചിലവഴിക്കാന്‍ വേണ്ടിയാണ് എന്‍സിഎ സ്ഥാനം ഏറ്റെടുക്കുന്നത്.
രാഹുല്‍ ദ്രാവിഡ് 2021 നവംബറിലാണ് ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം ഏറ്റെടുത്തത്. 2021 ട്വന്റി 20 ലോകകപ്പില്‍ ടീം ഇന്ത്യ ദയനീയമായി തോറ്റ് പുറത്തായതിന് പിന്നാലെയാണ് രാഹുലിനെ കോച്ചായി നിയമിച്ചത്. ദ്രാവിഡിന്റെ ശിക്ഷണത്തില്‍ ടീം ഇന്ത്യക്ക് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഈ വര്‍ഷത്തെ ഏകദിന ലോകകപ്പിലും ഫൈനലില്‍ എത്താനായി.
എന്നാല്‍ രണ്ട് ഫൈനലിലും ഓസ്ട്രേലിയയോട് ടീം പരാജയം രുചിച്ചു. കഴിഞ്ഞ വര്‍ഷത്തെ ട്വന്റി 20 ലോകകപ്പില്‍ സെമിയില്‍ മടങ്ങേണ്ടിയും വന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്. എന്നാല്‍ ഈ വര്‍ഷാദ്യം ദ്രാവിഡ് പരിശീലിപ്പിച്ച ഇന്ത്യന്‍ ടീം ഏഷ്യാ കപ്പ് സ്വന്തമാക്കി. ഓസ്ട്രേലിയക്കെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നത് വിവിഎസ് ലക്ഷ്മണാണ്.
ചരിത്ര മുഹൂര്‍ത്തം! ഇന്ത്യ എ വനിതാ ടീമിനെ മലയാളി താരം മിന്നു മണി നയിക്കും; ടി20 പരമ്പര ഈ മാസം
Last Updated Nov 24, 2023, 4:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]