ലണ്ടന്‍ – ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബ് വുള്‍വര്‍ഹാംപ്റ്റന്റെ മുന്‍ നായകനും ഇപ്പോള്‍ അല്‍ഹിലാല്‍ താരവുമായ റൂബന്‍ നെവെസ് അടുത്ത ട്രാന്‍സ്ഫറില്‍ സൗദി അറേബ്യന്‍ ഉടമസ്ഥതയിലുള്ള ന്യൂകാസിലില്‍ ചേര്‍ന്നേക്കും. പരസ്പ ബന്ധമുള്ള ക്ലബ്ബുകള്‍ തമ്മില്‍ കളിക്കാരെ ലോണടിസ്ഥാനത്തില്‍ കൈമാറുന്നത് വിലക്കാനുള്ള ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് നീക്കം കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. ഇത് ന്യൂകാസിലിന് ഗുണം ചെയ്യും.
ഇരുപത്താറുകാരനായ പോര്‍ചുഗീസ് താരം ന്യൂകാസിലിന്റെ മധ്യനിരക്ക് കരുത്തു പകരുമെന്നാണ് കരുതുന്നത്. അനധികൃത പന്തയത്തിലേര്പ്പെട്ടതിന്റെ പേരില്‍ ന്യൂകാസിലിന്റെ ഇറ്റാലിയന്‍ മിഡ്ഫീല്‍ഡര്‍ സാന്ദ്രൊ ടോണാലി പത്തു മാസം സസ്പെന്ഷന് അനുഭവിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്.
പ്രീമിയര്‍ ലീഗിലെ മിക്ക ക്ലബ്ബുകള്‍ക്കും മറ്റു രാജ്യങ്ങളില്‍ അനുബന്ധ ക്ലബ്ബുകളുണ്ട്. അതിനാലാണ് ലോണ്‍ നീക്കത്തിനെതിരായ തീരുമാനം വോട്ടെടുപ്പില്‍ പരാജയപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]