താമരശേരി രൂപതാംഗമായ പുരോഹിതന് മത, സാമൂഹിക വിലക്കേര്‍പ്പെടുത്തി കത്തോലിക്ക സഭ. ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിലാണ് ഫാദര്‍ അജി പുതിയാ പറമ്പിലിനെ വിലക്കിക്കൊണ്ടാണ് ഉത്തരവിറക്കിയത്.
വയനാട് : താമരശ്ശേരി രൂപതയിലെ വൈദികന് മത-സാമൂഹിക വിലക്ക് ഏർപ്പെടുത്തി, പത്ത് കല്പനകളുമായി ഉത്തരവ് ഇറങ്ങിയ സഭാ നേതൃത്വത്തിൽ വിമര്‍ശിച്ചതിന് ഫാദര്‍ അജിയെ വിചാരണ ചെയ്യാൻ നേരത്തെ മതകോടതി സ്ഥാപിച്ചതും വിവാദമായിരുന്നു.
താമരശേരി രൂപതാ അധ്യക്ഷന്റ റെമിജീയോസ് ഇഞ്ചനാനിയില്‍ ആണ് അച്ചടക്ക നടപടിയുടെ ഭാഗമായി ഫാദര്‍ അജി പുതിയാപറമ്ബിലിനെതിരെ ഉത്തരവിറക്കിയത്. സഭയുടെ പത്ത് കല്പ്പനകളാണ് ഉത്തരവിലുള്ളത്. പരസ്യമായ കുര്‍ബാന സ്വീകരണം പാടില്ല. ഒരാളുടെ മരണ സമയത്തല്ലാതെ, മറ്റാരെയും കുമ്ബസാരിപ്പിക്കാൻ പാടില്ല. കോഴിക്കോട് വെള്ളിമാട് കുന്നിലുള്ള വൈദിക മന്ദിരത്തിലെ ചാപ്പലിലല്ലാതെ മറ്റ് പള്ളികളിലോ ചാപ്പലുകളിലോ കുര്‍ബാന അര്‍പ്പിക്കാൻ പാടില്ല. മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കരുത് തുടങ്ങിയവയാണ് ഉത്തരവില്‍ ഉള്ളത്.
സഭ നവീകരണത്തിനാണ് താന്‍ ശ്രമിച്ചതെന്നും വിലക്ക് അംഗീകരിക്കില്ലെന്നും ഫാദര്‍ അജി പുതിയാ പറമ്ബില്‍ പ്രതികരിച്ചു. ബിഷപ്പിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്തു. സിനഡ് തീരുമാനം ധിക്കരിച്ചു തുടങ്ങിയ കുറ്റങ്ങളാണ് സഭ ഫാദര്‍ പുതിയാപറമ്ബിലിനെതിരെ ചുമത്തിയിരിക്കുന്നത്. ഇദ്ദേഹത്തെ വിചാരണ ചെയ്യാന്‍ നേരത്തെ താമരശേരി രൂപത സഭാ കോടതി സ്ഥാപിച്ചിരുന്നു. വിചാരണ നടപടിയുടെ ഭാഗമായാണ് മത -സാമൂഹ്യ വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group