ഗിരിദീപം ട്രോഫി ബാസ്ക്കറ്റ് ബോള്‍, വോളിബോള്‍, സിബിഎസ്ഇ ടൂര്‍ണമെന്റുകള്‍: നവംബര്‍ 24 മുതല്‍ 27 വരെ ഗിരിദീപം ഫ്ളഡ്ലിറ്റ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍
സ്വന്തം ലേഖകന്‍
കോട്ടയം: മുപ്പതാമത് ഓള് ഇന്ത്യ ഗിരിദീപം ട്രോഫി ബാസ്ക്കറ്റ് ബോള്‍, പതിനാറാമത് ഗിരിദീപം ട്രോഫി വോളിബോള്‍, പതിനാലാമത് സിബിഎസ്ഇ ടൂര്‍ണമെന്റുകള്‍ നവംബര്് 24 മുതല്‍ 27 വരെ ഗിരിദീപം ഫ്ളഡ്ലിറ്റ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. 24ന് രാവിലെ ഒന്‍പതിന് അര്‍ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫ് ഉദ്ഘാടനം നിര്‍വഹിക്കും. ചീഫ് വിപ് ജയരാജ് മുഖ്യാതിഥി ആയിരിക്കും. ഗിരിദീപം ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഡയറക്ടര്‍ ഫാ.ജോസഫ് നോബിള്‍ അധ്യക്ഷനാവും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ.ബൈജു വി ഗുരുക്കള്‍ പതാക ഉയര്‍ത്തും. ടൂര്‍ണമെന്റ് ജനറല്‍ കണ്‍വീനര്‍ ഫാ.സൈജു കുര്യന്, സ്കൂള്‍ പിടിഎ പ്രസിഡന്റ് ബിനു കെആര്‍.എന്നിവര്‍ പ്രസംഗിക്കും.
നവംബര്‍ 26ന് വൈകുന്നേരം നടക്കുന്ന സ്പോര്‍ട്സ് ഹോസ്റ്റല്‍ വിഭാഗം ബാസ്കറ്റ്ബോള്‍ ഫൈനല്‍ മത്സരത്തിന്റെ മുഖ്യാതിഥി ആയി ചാണ്ടി ഉമ്മന്‍ എംഎല്‍എയും സംസ്ഥാന ബാസ്കറ്റ് ബോള്അസോസിയേഷന് ഭാരവാഹികളും പങ്കെടുക്കും.
നവംബര്‍ 27ന് രാവിലെ 11ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ മുഖ്യാതിഥി ആയിരിക്കും. മുന്‍ ഇന്ത്യന്‍ ബാസ്കറ്റ്ബോള്‍ ക്യാപ്റ്റന്‍ അന്വിന് ജെ ആന്റണി സമ്മാനദാനം നിര്‍വഹിക്കും. നാലു ദിവസങ്ങളിലായി ഗിരിദീപം കാമ്പസിലെ വിവിധ കോര്‍ട്ടുകളില്‍ 53ല്‍പരം ബാസ്കറ്റ്ബോള്‍ മത്സരങ്ങള്‍ നടക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിപാടികള്‍ വിശദീകരിച്ചു നടത്തിയ പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ ഫാ.സൈജു കുര്യന്, ചീഫ് കോര്‍ഡിനേറ്റര്‍ ബിജു ടി തേമാന്‍, കോര്‍ഡിനേറ്റര്‍ ലാലുമോന് ജെ എന്നിവര്‍ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]