പത്തനംതിട്ട: നവകേരള സദസ്സിന് സാമ്പത്തിക സഹായം അനുവദിച്ച തീരുമാനം പുനപരിശോധിക്കാൻ വിളിച്ചു ചേർത്ത തിരുവല്ല നഗരസഭ കൗൺസിൽ യോഗം തുടങ്ങും മുൻപ് എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം. പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് ചെയർപേഴ്സനെ മുറിയിൽ തടഞ്ഞുവച്ചു. സാമ്പത്തിക സഹായം അനുവദിച്ച തീരുമാനം എത്രയും വേഗം പുനപരിശോധിക്കണമെന്ന് കോൺഗ്രസ് നേതൃത്വം നിർദ്ദേശം നൽകിയതിനെ തുടർന്നാണ് അടിയന്തര കൗൺസിൽ ഇന്ന് വിളിച്ചത്. യുഡിഎഫ് ഭരണത്തിലുള്ള തിരുവല്ല നഗരസഭ ഒരു ലക്ഷം രൂപ അനുവദിച്ചത് വിവാദമായിരുന്നു.
Last Updated Nov 23, 2023, 3:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]