
കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്ന വധഗൂഢാലോചന കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന ദിലീപിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് സർക്കാർ. അന്വേഷണം നിഷ്പക്ഷമായിട്ടാണ് നടക്കുന്നത്.കേസ് ഇപ്പോൾ സിബിഐക്ക് കൈമാറേണ്ട കാര്യമില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കേസ് അന്വേഷണം തെറ്റായ വഴിയിലാണെന്ന് ആർക്കും പരാതിയില്ല. സത്യസന്ധവും നീതിയുക്തവുമായിട്ടുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. ഈ സാഹചര്യത്തിൽ കേസന്വേഷണം സിബിഐക്ക് കൈമാറേണ്ടതില്ല എന്നാണ് സർക്കാർ കോടതെിയെ അറിയിച്ചത്. അന്വേഷണ സംഘത്തിന് നേരെ മറ്റ് ആരോപണങ്ങൾ ഒന്നും ഉയർന്നിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി
കേസിലെ പ്രതി തന്നെയല്ലേ അന്വേഷണ ഏജൻസിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടത് എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. കേസ് സിബിഐക്ക് വിടുന്ന വിഷയത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് പ്രത്യേക താത്പര്യങ്ങളുണ്ടോയെന്നും മറ്റേതെങ്കിലും ഏജൻസിക്ക് അന്വേഷണം കൈമാറുന്നതിൽ എതിർപ്പുണ്ടോയെന്നും കോടതി ആരാഞ്ഞു. ഇതിന് പിന്നാലെയാണ് സർക്കാർ വിശദീകരണം നൽകിയിത്.
വധഗൂഢാലോചന കേസിൽ ദിലീപ് തെളിവുകൾ നശിപ്പിച്ചെന്നാണ് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞത്. ഏഴ് ഫോണുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ട് 6 ഫോണുകൾ മാത്രമാണ് കൈമാറിയത്. ഹാജരാക്കിയ ഫോണുകളിൽ നിന്ന് നിർണായക വിവരങ്ങൾ നീക്കം ചെയ്തെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു
The post പ്രതിക്ക് അന്വേഷണ ഏജൻസിയെ തിരഞ്ഞെടുക്കാനാകില്ല; കേസ് സിബിഐക്ക് കൈമാറാനുള്ള ദിലീപിന്റെ ആവശ്യത്തെ എതിർത്ത് സർക്കാർ appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]