കൊച്ചി: കവിയും, ചലച്ചിത്ര ഗാനരചയിതാവുമായ രാജീവ് ആലുങ്കലിൻ്റെ സമ്പൂർണ്ണ ചലച്ചിത്ര ഗാനസമാഹാരം ‘ഇനിയും കൊതിയോടെ’ മമ്മൂട്ടി കൊച്ചിയിൽ പ്രകാശനം ചെയ്തു. ക്രൗൺ പ്ലാസയിൽ വെച്ചു നടന്ന ചടങ്ങിൽ ചലച്ചിത്ര സാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു.
കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകൾ കൊണ്ട് രാജീവ് ആലുങ്കൽ എഴുതിയ 135 ചലച്ചിത്രങ്ങളിലെ 350 ഗാനങ്ങളാണ് സമാഹാരത്തിൽ ഉള്ളത്. സഹപ്രവർത്തകരുമൊത്തുള്ള അൻപതിലേറെ ഓർമ്മ ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യേശുദാസിന്റെ ഭാവുക കുറിപ്പോടെയും പെരുമ്പാവൂർ ജി. രവീന്ദ്രനാഥിന്റെ അവതാരികയോടെയുമാണ് പുസ്തകം പുറത്തിറങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]