തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം ഉള്ള ജില്ലകളിൽ ഒന്ന് മുതൽ 10 വരെ ഉള്ള ക്ലാസുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.സംസ്ഥാനത്തെ 9 ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്,ചെർപ്പുളശ്ശേരി സബ്ജില്ലകളൊഴികെ അവധിയായിരിക്കും. കോട്ടയം, കൊല്ലം,എറണാകുളം,വയനാട് എന്നീ ജില്ലകളിലെ സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരിക്കും. ഈ ജില്ലക്കാർക്ക് ക്ലസ്റ്റർ പരിശീലനം നൽകുന്ന ദിവസം അവധിയായിരിക്കും.
നാളെ ജില്ലാ കലോത്സവം നടക്കുന്നതിനാൽ ജില്ലകളിലെ നാളത്തെ ക്ലസ്റ്റർ പരിശീലനം മാറ്റിയിരുന്നു. കൊല്ലം, എറണാകുളം ജില്ലകളിൽ 28 നും, കോട്ടയത്ത് 29 നും, വയനാട് 24 നുമാണ് പരിശീലനം നടക്കുക. ഈ സാഹചര്യത്തിൽ ഈ നാല് ജില്ലകളിലും നാളെ പ്രവൃത്തി ദിനമായിരിക്കും. എന്നാൽ മറ്റു ജില്ലകളിലെ 1 മുതൽ പത്ത് വരെയുള്ള ക്ലാസുകൾ നാളെ അവധിയായിരിക്കും.
പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മത പ്രഭാഷകൻ അറസ്റ്റിൽ
Last Updated Nov 22, 2023, 9:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]