
ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ അഫ്സ്പ (ആംഡ് ഫോഴ്സ് സെപ്ഷല്‍ പവേഴ്സ് ആക്ട്) നിയമം ഭാഗികമായി പിന്‍വലിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
നാഗാലാന്‍ഡ്, അസം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ അഫ്സ്പ നിയമ പ്രകാരമുള്ള അസ്വസ്ഥ പ്രദേശങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. മൂന്ന് സംസ്ഥാനങ്ങളിലെയും സുരക്ഷ ശക്തിപ്പെട്ടതും അതിവേഗ വികസനവും വിവിധ സമാധാന കരാറുകളുമാണ് അഫ്സ്പക്കു കീഴിലെ മേഖലകള്‍ കുറയ്ക്കാന്‍ കാരണമായത്. പതിറ്റാണ്ടുകള്‍ക്കുശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്.
വാറണ്ടില്ലാതെ ഏതു സ്ഥലത്തും കയറിച്ചെല്ലാനും ആരെയും അറസ്റ്റ് ചെയ്യാനും സുരക്ഷാ സേനയെ അനുവദിക്കുന്നതാണ് അഫ്സ്പ നിയമം. മനുഷ്യാവകാശ പ്രവര്‍ത്തകരും സാംസ്കാരിക നായകന്മാരും അടക്കമുള്ളവര്‍ നിയമം പിന്‍വലിക്കണമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]