ഇന്ന് പ്ലാസ്റ്റിക് സർജറികൾ ചെയ്യുന്നവർ ഒരുപാടുണ്ട്. അതിന് വേണ്ടി എത്ര പണം മുടക്കാനും തയ്യാറാകുന്നവരും ഉണ്ട്. എന്നാൽ, ബ്രസീലിൽ നിന്നുള്ള ഒരു യുവതി പ്ലാസ്റ്റിക് സർജറി ചെയ്തതിന് പിന്നാലെ വല്ലാത്തൊരു തരം പ്രതിസന്ധിയിൽ പെട്ടുപോയി. 2.5 കോടി മുടക്കിയാണ് ഡെനിസ് റോച എന്ന 39 -കാരി പ്ലാസ്റ്റിക് സർജറി ചെയ്തത്. എന്നാൽ, അതിനുശേഷം ലൈസൻസ് പുതുക്കാൻ പോയപ്പോഴാണ് സംഗതി ആകെ പ്രശ്നമായത്.
പ്ലാസ്റ്റിക് സർജറിക്ക് ശേഷം അവളുടെ പഴയ രൂപവുമായി ഇപ്പോഴത്തെ രൂപത്തിന് ഒരു സാമ്യവും ഇല്ല എന്ന് കാണിച്ചാണ് അവൾക്ക് അധികൃതർ ലൈസൻസ് നിഷേധിച്ചത്. ഒരു ടിക് ടോക്ക് വീഡിയോയിൽ ഡെനിസ് പറയുന്നത് പുതിയ ലൈസൻസിന് വേണ്ടി അപേക്ഷിച്ചപ്പോൾ, ജീവനക്കാർ തന്റെ ഐഡന്റിറ്റിയെ ചോദ്യം ചെയ്തു എന്നാണ്. ഒപ്പം അവർ പുതിയ തിരിച്ചറിയൽ രേഖ ആവശ്യപ്പെടുകയും ചെയ്തുവെന്നും ഡെനിസ് പറയുന്നു. ആ ഫോട്ടോയിൽ കാണുന്നത് താനാണ് എന്ന് അവരെ വിശ്വസിപ്പിക്കുക എന്നത് അങ്ങേയറ്റം കഠിനമായ ജോലിയായിരുന്നു എന്നും ആ ഫോട്ടോയിൽ കാണുന്നതിനേക്കാൾ തന്റെ രൂപം ഒരുപാട് മാറി എന്നും അവൾ പറയുന്നു.
ഏതായാലും ഫോട്ടോയിലുള്ളത് ഡെനിസാണ് എന്ന് വിശ്വസിക്കാൻ തയ്യാറാവാതിരുന്ന അധികൃതർ അവളോട് മറ്റൊരു ഫോട്ടോ തിരിച്ചറിയൽ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടു. ഡെനിസ് അതിനുവേണ്ടി തന്റെ ബ്രസീലിയൻ ബാർ അസോസിയേഷൻ കാർഡാണ് ഹാജരാക്കിയത്. ഈ സംഭവങ്ങളെയെല്ലാം അവൾ വിശേഷിപ്പിച്ചത് തമാശ എന്നാണ്. ഒരു അഭിഭാഷകയും ഒൺലിഫാൻസ് മോഡലും കൂടിയാണ് ഡെനിസ്. ബുദ്ധിയുള്ള ഒരാളെയേ താൻ ഡേറ്റ് ചെയ്യൂ എന്നാണ് ഡെനിസ് പറയുന്നത്. അതേസമയം തന്റെ സൗന്ദര്യവും അതിൽ താൻ കൊടുക്കുന്ന ശ്രദ്ധയും കണ്ട് താൻ അത്ര ബുദ്ധിയില്ലാത്ത ആളാണ് എന്ന് കരുതുന്നവരും ഏറെയുണ്ട് എന്ന് ഡെനിസ് പറയുന്നു.
ഏതായാലും, ബാർ അസോസിയേഷൻ കാർഡ് കാണിച്ചതിന് പിന്നാലെ അവൾക്ക് ലൈസൻസ് പുതുക്കിക്കിട്ടി എന്നാണ് കരുതുന്നത്.
വായിക്കാം: വരൻ ധരിച്ചിരിക്കുന്നത് 20 ലക്ഷത്തിന്റെ നോട്ടുമാല? കണ്ണുതള്ളി സോഷ്യൽ മീഡിയ
:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
Last Updated Nov 22, 2023, 8:02 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]