
കൊളംബൊ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ സ്ട്രീറ്റ് ലൈറ്റുകള്‍ കെടുത്തി. വൈദ്യുതി ലാഭിക്കുന്നതിനാണ് സര്‍ക്കാര്‍ നടപടി.
ശ്രീലങ്കയിലെ 22 ദശലക്ഷം ജനങ്ങള്‍ ദിവസവും പതിമൂന്ന് മണിക്കൂര്‍ പവര്‍കട്ടിനെ അഭിമുഖീകരിക്കുകയാണ്. വിദേശ നാണ്യ ശേഖരം ശോഷിച്ച കാരണം ഇന്ധന ഇറക്കുമതിക്ക് പണമില്ലാത്തതാണ് ലങ്കയെ ഊര്‍ജ്ജ പ്രതിസന്ധിയിലാക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ഡീസല്‍ കപ്പല്‍ എത്തുന്നതും കാത്തിരിക്കുകയാണ് ലങ്ക.
മഴയുടെ തോത് കുറഞ്ഞതും ലങ്കയെ പ്രതിസന്ധിയിലാക്കുന്നു. ഡാമുകളില്‍ ജലനിരപ്പ് താഴ്ന്നതോടെ വൈദ്യുതി ഉല്‍പ്പാദനം കുറഞ്ഞിട്ടുണ്ട്. അതിനിടെ, വൈദ്യുതി തടസം നേരിടുന്ന സാഹചര്യത്തില്‍ കൊളംബൊ സ്റ്റോക് എക്സ്ചേഞ്ച് പ്രവര്‍ത്തന സമയം രണ്ട് മണിക്കൂറിലേക്ക് ചുരുക്കി. ബ്രോക്കര്‍മാരുടെ ആവശ്യ പ്രകാരമാണിത്. ഇതോടെ ഓഹരികളുടെ വിലയില്‍ ഗണ്യമായ ഇടിവുണ്ടായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]