
പാലക്കാട്∙ കിണാശ്ശേരി മമ്പ്രത്ത് ആർഎസ്എസ് പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. ആർഎസ്എസ് മണ്ഡലം കാര്യവാഹാണ് മരണപ്പെട്ട എലപ്പുള്ളി എടുപ്പുകുളം സ്വദേശി സഞ്ജിത്ത് (27).
ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്നു പൊലീസ് സംശയിക്കുന്നു.
ഉടൻ തന്നെ സഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ ആണുള്ളത്.
നാല് പേർ ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഈ പ്രദേശത്ത് നേരത്തെ രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് സഞ്ജിത്തിന്റെ കൊലപാതകം എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
ബൈക്കിൽനിന്നു തെറിച്ചു വീണ സജിത്തിനെ വടിവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു.
സംഭവത്തിനു പിന്നിൽ നേരത്തെയുണ്ടായ രാഷ്ട്രീയ സംഘർഷമാണെന്നും വിശദമായ അന്വേഷണം ആരംഭിച്ചെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് മലമ്പുഴയില്‍ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മലമ്പുഴ നിയോജകമണ്ഡലം പരിധിയില്‍ ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]