
കൊച്ചി> കൊച്ചി രാജ്യാന്തര ഫിലിം ഫെസ്റ്റിവെലിൽ പങ്കെടുക്കുന്ന സ്റ്റുഡെന്റ് ഡെലിഗേറ്റുകൾക്കും ഒഫീഷ്യൽസിനും സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. ഏപ്രിൽ 1 മുതൽ 5 വരെയാണ് ചലച്ചിത്രമേള. ഈ ദിവസങ്ങളിൽ ടിക്കറ്റ് കൗണ്ടറിൽ ഡെലിഗേറ്റ് പാസ് കാണിച്ച് സൗജന്യമായി ടിക്കറ്റ് എടുക്കാം.
രാജ്യാന്തര ഫിലിം ഫെസ്റ്റിവെലിന്റെ തിം പോസ്റ്റർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക് നാഥ് ബഹ്റ പ്രകാശനം ചെയ്തു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് , ഡെപ്യൂട്ടി ഡയറക്ടര്‍ (ഫെസ്റ്റിവല്‍) എച്ച് ഷാജി, ഡെപ്യൂട്ടി ഡയറക്ടര്‍ (പ്രോഗ്രാംസ്) എന്‍ പി സജീഷ്, പ്രോഗ്രാം മാനേജര്‍ (ഫെസ്റ്റിവല്‍) കെ ജെ റിജോയ്, ആര്‍ഐഎഫ്എഫ്കെ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഷിബു ചക്രവര്‍ത്തി, സബ് കമ്മിറ്റി ചെയര്മാന് സോഹന്‍ സീനുലാല്‍, കോളിന്‍സ് ലിയോഫില്‍ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കൊച്ചി ഐഎഫ്എഫ്കെയുടെ ഒഫീഷ്യൽ ട്രാവൽ പാർട്ട്ണർ കെഎംആർഎൽ ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]