

ജഡ്ജിയും പോലീസുകാരും നോക്കിനിൽക്കെ യുവാവിന്റെ ആസിഡ് ആക്രമണം; കോടതിയിൽ വച്ച് ഭാര്യക്ക് നേരെയാണ് ആക്രമണം നടത്തിയത്
സ്വന്തം ലേഖകൻ
കോയമ്പത്തൂർ : തമിഴ്നാട് കോയമ്പത്തൂറിലെ കോടതിയിൽ പോലീസും ജഡ്ജിയും നോക്കി നിൽക്കെ യുവാവ് ഭാര്യക്ക് നേരെ അസിസ് ആക്രമണം നടത്തി.
ഭർത്താവിനെതിരെ പരാതി നൽകിയ യുവതിക്ക് നേരെ ആണ് കോടതിയിൽ ആസിഡ് ആക്രമണം നടന്നത്. ചിത്ര എന്നാണ് യുവതിയുടെ പേര്. യുവതിയുടെ പരാതി പരിഗണിക്കാനിരിക്കെ ആണ് ആക്രമണം നടത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വെള്ളകുപ്പിയിൽ കൊണ്ട് വന്ന ആസിഡ് ആണ് യുവതിക്ക് നേരെ പ്രയോഗിച്ചത്. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് ചിത്രയുടെ ഭര്‍ത്താവ് ശിവകുമാര്‍ യുവതിയെ ആക്രമിച്ചത്. വെള്ളക്കുപ്പിയെന്ന് രീതിയില്‍ ശിവകുമാര്‍ കോടതിയിലേക്ക് കൊണ്ടുവന്നത് ആസിഡ് ആണെന്നാണ് പൊലീസ് വിശദമാക്കുന്നത്. എന്നാല്‍ പൊലീസ് കസ്റ്റഡിയിലുള്ളയാള്‍ക്ക് ആസിഡ് എവിടെ നിന്ന് ലഭിച്ചുവെന്ന കാര്യത്തേക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വിശദമാക്കി.
കോടതി പരിസരത്ത് നിറയെ ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു ആക്രമണം. സംഭവത്തില്‍ ശിവകുമാറിനെതിരെ പൊലീസ് പുതിയ കേസ് എടുത്തു. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]