ടു വീലറുമായി റോഡിലിറങ്ങുമ്പോൾ ഹെൽമെറ്റ് ധരിക്കണം. അത് നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി തന്നെയാണ്. തീർന്നില്ല, നിയമം ലംഘിച്ചാൽ നല്ല പിഴയും അടക്കേണ്ടി വരും. ഏതായാലും, വളരെ വ്യത്യസ്തമായ ഹെൽമെറ്റുമായി റോഡിലിറങ്ങിയ ഒരു യുവാവിനെ കണ്ടപ്പോൾ പൊലീസുകാരന് കൗതുകവും ചിരിയും അടക്കാനായില്ല. ആ രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
വീഡിയോയിൽ കാണുന്ന യുവാവ് വച്ചിരിക്കുന്നത് പീക്കാച്ചു തീമിൽ കവർ ചെയ്തിരിക്കുന്ന ഒരു ഹെൽമറ്റാണ്
എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുക. റോഡിൽ നിൽക്കുന്ന പൊലീസുകാരൻ വളരെ കൗതുകത്തോടെ യുവാവിന്റെ ഹെൽമെറ്റിന് മുകളിൽ കൂടി അതിന്റെ ചെവി പിടിച്ച് നോക്കുന്നത് കാണാം. ഒപ്പം ‘നീ മുയലാണോ’ എന്നും ചോദിക്കുന്നുണ്ട്. യുവാവിന്റെ ഹെൽമെറ്റ് കാണുമ്പോൾ തന്നെ എല്ലാവർക്കും ചിരി വരുന്നുണ്ട്. പൊലീസുകാരന്റെ ചോദ്യം കൂടി കേട്ടതോടെ അവർ ചിരിക്കുന്നുണ്ട്.
Khargosh ho ? 😹😹 pic.twitter.com/Bplhz7GHkG
— Desi Bhayo (@desi_bhayo88) November 20, 2023
അവിടം കൊണ്ടും തീർന്നില്ല. പൊലീസുകാരന് ആ ഹെൽമെറ്റ് ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു. എങ്ങനെ ആയാലും ഹെൽമെറ്റ് വച്ചതിന് യുവാവിനെ അദ്ദേഹം അഭിനന്ദിക്കുന്നുണ്ട്. ഒപ്പം ഇത് കൊള്ളാം എന്നും പറയുന്നു. എന്നാൽ, എവിടെ വച്ച് എപ്പോഴാണ് ഈ വീഡിയോ എടുത്തിരിക്കുന്നത് എന്ന് വ്യക്തമല്ല. പക്ഷേ, എക്സിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോ നിരവധി ആളുകൾ കണ്ടിട്ടുണ്ട്.
ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകളുമായും എത്തി. പൊലീസുകാരൻ തമാശ ഇഷ്ടപ്പെടുന്ന ഒരാളായിരിക്കണം എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. മറ്റൊരാൾ പറയുന്നത് അടുത്തിടെ ഹൈദ്രാബാദ് നഗരത്തിൽ ഇത്തരത്തിലുള്ള ഒരു ഹെൽമെറ്റ് കണ്ടിരുന്നു എന്നാണ്.
:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]