
ദാക്കർ
പ്ലേ ഓഫ് തോൽവിക്കുപിന്നാലെ സെനെഗൽ ആരാധകർക്കെതിരെ വംശീയാധിക്ഷേപ പരാതിയുമായി ഈജിപ്ത്. കളിയിലുടനീളം കാണികളിൽനിന്ന് വംശീയാധിക്ഷേപം നേരിട്ടെന്നും മറ്റ് ക്രൂരതകൾക്കിരയായെന്നും ഫിഫയ്ക്കും ആഫ്രിക്കൻ ഫുട്ബോൾ കോൺഫെഡറേഷനും നൽകിയ പരാതിയിൽ പറഞ്ഞു. ‘സെനെഗൽ ആരാധകർ കളിയിലുടനീളം വംശീയമായി അധിക്ഷേപിക്കുകയും ബാനറുകൾ ഉയർത്തുകയും ചെയ്തു. പ്രത്യേകിച്ചും സലായെ ഉന്നംവച്ചായിരുന്നു ഇത്തരം സംഭവങ്ങൾ. പരിശീലനസമയത്ത് കുപ്പികൾ എറിഞ്ഞു. ബസ് തകർത്തു. ചിലർക്ക് പരിക്കുമുണ്ടായി– ഈജിപ്ത് ഫുട്ബോൾ അസോസിയേഷൻ പരാതിയിൽ വ്യക്തമാക്കി.
സെനെഗലിന്റെ തട്ടകത്തിലായിരുന്നു മത്സരം. കളിയിൽ ഷൂട്ടൗട്ടിൽ ഉൾപ്പെടെ ഈജിപ്ത് കളിക്കാരെ ലേസർ വെളിച്ചം തെളിച്ച് ആരാധകർ തടസ്സപ്പെടുത്തിയിരുന്നു. ഗോൾകീപ്പർ മുഹമ്മദ് എൽ ഷെനാവിയായിരുന്നു ലേസർ ആക്രമണത്തിന് കൂടുതലും ഇരയായത്. ഷൂട്ടൗട്ട് സമയത്തും ലേസർ വെളിച്ചം വീശൽ തുടർന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]