
വയറിലെ കോശങ്ങള്‍ നിയന്ത്രണമില്ലാതെ വളരാന്‍ തുടങ്ങുന്നതാണ് വയറിലെ അര്‍ബുദം എന്ന് പറയുന്നത്. മാറിയ ജീവിതശൈലിയും ഭക്ഷണരീതിയും ഗാസ്ട്രിക് ക്യാന്‍സറിനെ സ്വാധീനിക്കുന്ന ഘടകമാണ്. പലപ്പോഴും ഈ അര്‍ബുദ്ദം വൈകിയ വേളയിലാണ് തിരിച്ചറിയപ്പെടുക.
സ്ഥിരമായുള്ള വയറുവേദന വയറിലെ ക്യാന്‍സറിന്റെ ഒരു പ്രധാന മുന്നറിയിപ്പാണ്. ദഹനക്കേടായി പലപ്പോഴും ഇത് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. വയറിന്റെ മുകൾ ഭാഗത്തെ നിരന്തരമായ വേദന ആമാശയ ക്യാൻസറിന്റെ ആദ്യകാല സൂചകമാണ്.
അതുപോലെ ഭക്ഷണം കഴിച്ചതിന് ശേഷം നെഞ്ചെല്ലിന് താഴെ വയറിന്റെ മുകൾ ഭാഗം നിറഞ്ഞതായി അനുഭവപ്പെടുക, എപ്പോഴുമുള്ള അസിഡിറ്റിയും ഛർദ്ദിയും വയറിലെ ക്യാന്‍സറിന്റെ സൂചനയാകാം.
കൂടാതെ വയര്‍ വീര്‍ത്തിരിക്കുക, നിരന്തരം അസിഡിറ്റി ഉണ്ടാകുക, ദഹനക്കേട്, നെഞ്ചെരിച്ചിൽ, വയറുവേദന, ഛർദ്ദി, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്, വിശപ്പില്ലായ്മ, ഭാരം കുറയുക, ക്ഷീണം, വയറിലെ നീർവീക്കം, കറുത്ത നിറമുള്ള വസ്തുക്കളോ രക്തമോ ഛർദ്ദിക്കുക,
കറുത്ത നിറമുള്ള മലം, മലത്തിലൂടെ രക്തം പോവുക, മലബന്ധം തുടങ്ങിയവയൊക്കെ ചിലപ്പോള്‍ വയറിലെ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ ആകാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Last Updated Nov 21, 2023, 6:39 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]