

പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുക: ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സിവില്‍ സര്‍വീസ് സംരക്ഷണ യാത്ര: 22,23 തീയതികളില്‍ കോട്ടയം ജില്ലയില്‍
സ്വന്തം ലേഖകന്‍
കോട്ടയം: പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുക, പഴയ പെന്ഷന് പുന: സ്ഥാപിക്കുക, എന്ന ആവശ്യം ഉന്നയിച്ച് ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നിന്ന് ആരംഭിച്ച സിവില്‍ സര്‍വീസ് സംരക്ഷണ യാത്ര ബുധനാഴ്ച കോട്ടയത്തെത്തും. രണ്ടു ദിവസം കോട്ടയം ജില്ലയില്‍ പര്യടനം നടത്തും.
22 ന് രാവിലെ 9.30ന് കുറിച്ചി മന്ദിരം കവലയില്‍ നിന്നാരംഭിക്കുന്ന ജാഥ സിപിഐ കോട്ടയം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മോഹന്‍ ചേന്ദംകളം ഉദ്ഘാടനം ചെയ്യും. ചിങ്ങവനം, നാട്ടകം വഴി സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി കോട്ടയം തിരുനക്കരയില്‍ സമാപിക്കും. വൈകുന്നേരം അഞ്ചിന് തിരുനക്കര മൈതാനത്തു നടക്കുന്ന സമ്മേളനം സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗണ്‍സില്‍ മുന്‍കാല നേതാക്കളെ ചടങ്ങില്‍ ആദരിക്കും.
23ന് കടുത്തുരുത്തിയില്‍ നിന്നാരംഭിക്കുന്ന ജാഥ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്യും. തലയോലപറമ്പിലെ സ്വീകരണത്തിന് ശേഷം വൈക്കത്ത് സമാപിക്കും. സമാപന സമ്മേളനം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ.ശശിധരന് ഉദ്ഘാടനം ചെയ്യും. സി.കെ.ആശ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വിവിധ കേന്ദ്രങ്ങളില്‍ ടി.എന്‍. രമേശന്, എം.ഡി.ബാബുരാജ്, എം.ആര്.രഘുദാസ്, ടി.സി.ബിനോയി, പി.ജി.ത്രിഗുണസെന്, ബാബു പി മണലാടി തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ജാഥ ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]