ന്യൂസിലൻഡിനെതിരായ തകർപ്പൻ വിജയത്തോടെ ലോകകപ്പ് ക്രിക്കറ്റിന്റെ ഫെനലിലെത്തിയിരിക്കുകയാണ് ഇന്ത്യ. വിരാട് കോലിയുടേയും ശ്രേയസ് അയ്യരുടേയും സെഞ്ച്വറികളും ഷമിയുടെ ഏഴുവിക്കറ്റ് നേട്ടവുമെല്ലാമാണ് ഇന്ത്യയെ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിലേക്കെത്തിച്ചത്. ഈ വിജയത്തെ അഭിനന്ദിച്ചുകൊണ്ട് ചലച്ചിത്രലോകത്തുനിന്നും നിരവധി പേർ രംഗത്തെത്തിയിരുന്നു. അതിൽ നടൻ അമിതാഭ് ബച്ചന്റെ ട്വീറ്റും അതിന് ക്രിക്കറ്റ് ആരാധകർ നൽകിയ മറുപടിയുമാണിപ്പോൾ വൈറൽ.
ഞാൻ കണ്ടില്ലെങ്കിൽ നമ്മൾ വിജയിക്കും എന്നായിരുന്നു ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ പ്രവേശനത്തേക്കുറിച്ചുള്ള ബിഗ് ബിയുടെ ട്വീറ്റ്. ബുധനാഴ്ച രാത്രി പത്തേ മുപ്പത്തിരണ്ടിന് ചെയ്ത ട്വീറ്റ് നിമിഷങ്ങൾക്കുള്ളിലാണ് കത്തിപ്പടർന്നത്. അമിതാഭ് ബച്ചന്റെ രസകരമായ ട്വീറ്റിന് അതേരീതിയിൽത്തന്നെ പ്രതികരണങ്ങൾ ഒന്നിനുപിന്നാലെ ഒന്നായെത്തി. താങ്കൾ ദയവുചെയ്ത് ഫൈനൽ മത്സരം കാണരുതെന്നായിരുന്നു അതിൽ മിക്കവരും കമന്റ് ചെയ്തത്.
ഫൈനൽ മത്സരം നടക്കുമ്പോൾ കണ്ണുകെട്ടിയിരിക്കാൻ ആവശ്യപ്പെട്ടവരും ഉണ്ട്. മീമുകൾ പോസ്റ്റ് ചെയ്തവർ വേറെയുമുണ്ട്. രണ്ടുമില്ല്യണിലേറെ പേരാണ് അമിതാഭ് ബച്ചന്റെ ഈ ട്വീറ്റ് ഇതുവരെ കണ്ടത്.
കഴിഞ്ഞ ലോകകപ്പ് സെമിയിലേറ്റ തോൽവിക്ക് അതേ കെയ്ൻ വില്യംസണോടും സംഘത്തോടും കണക്ക് തീർത്താണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. 70 റൺസിനായിരുന്നു ഇന്ത്യൻ ജയം. ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ നാലാം ഫൈനൽ. ഇന്ത്യ ഉയർത്തിയ 398 റൺസ് വിജലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കിവീസ് 48.5 ഓവറിൽ 327 റൺസിന് ഓൾഔട്ടായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]